ADVERTISEMENT

ഹൈദരാബാദ്∙ പത്താം ക്ലാസ് പരീക്ഷയ്ക്കു പഠിക്കാതെ വാര്‍ ഗെയിം പബ്ജി കളിച്ചതിനു മാതാപിതാക്കള്‍ ശകാരിച്ചതിനെ തുടര്‍ന്ന് 16 വയസുകാരന്‍ ജീവനൊടുക്കി. ഹൈദരാബാദിലെ മല്‍ക്കാജ്ഗിരിയില്‍ കഴിഞ്ഞ ദിവസമാണു സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിയായ കല്ലക്കുരി സാംബശിവയാണ് തൂങ്ങിമരിച്ചത്. കുട്ടിയുടെ പിതാവ് പൊലീസില്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നാണു സംഭവം പുറത്തറിഞ്ഞത്.

പിറ്റേന്ന് ഇംഗ്ലിഷ് പരീക്ഷ നടക്കാനിരിക്കെ സാംബശിവ രാത്രി ഫോണില്‍ പബ്ജി കളിക്കുന്നതു ശ്രദ്ധയില്‍പെട്ട മാതാവ് ഉമാദേവി അവനെ ശകാരിച്ചിരുന്നു. ഇതില്‍ കോപാകുലാനായ സാംബശിവ കിടപ്പുമുറിയില്‍ കയറി കതക് കുറ്റിയിട്ടു. ഏറെ സമയത്തിനുശേഷവും മകന്‍ പുറത്തിറങ്ങാതായതോടെ മാതാപിതാക്കള്‍ കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണു ടൗവ്വല്‍ ഉപയോഗിച്ചു ഫാനില്‍ തൂങ്ങിയ നിലയില്‍ സാംബശിവയെ കണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com