ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ കോൺഗ്രസിന്റെ ‘ചൗക്കിദാർ ചോർ ഹെ’ പരസ്യത്തിന് മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്. പരസ്യം ഉടൻ പിൻവലിക്കണമെന്ന് മധ്യപ്രദേശ് ജോയിന്റ് ചീഫ് ഇലക്ടറൽ ഓഫിസർ രാജേഷ് കൗൾ കോൺഗ്രസ് നേതൃത്വത്തിന് നോട്ടിസ് നൽകി. ‌

പ്രധാനമന്ത്രിയെ വ്യക്തിപരമായി അപമാനിക്കുന്നു എന്ന ബിജെപിയുടെ പരാതിയിലാണ് കമ്മിഷന്റെ നടപടി. എന്നാൽ പരസ്യത്തിൽ ആരുടെയും പേരു പരാമർശിക്കുന്നില്ലെന്നും അതിനാൽ ഉത്തരവ് പുഃനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.

English Summary: EC bans Madhya Pradesh Congress' 'chowkidaar chor hai' campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com