ADVERTISEMENT

കറാച്ചി∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സായുധധാരികളായ അക്രമികൾ നടത്തിയ വെടിവയ്പില്‍ 14 പേർ കൊല്ലപ്പെട്ടു.  മക്രാൻ തീരദേശ ഹൈവേയിൽ ബസ് തടഞ്ഞു നിർത്തിയാണ് 14 യാത്രക്കാരെ വെടിവച്ചു കൊന്നത്. ഒർമാരയിൽ നിന്നു കറാച്ചിയിലേക്കു  യാത്രതിരിച്ചവരാണ് കൊല്ലപ്പെട്ടത്. അക്രമികൾ അർധ സൈനിക വേഷത്തിലായിരുന്നു. 

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ജനത്തിരക്കേറിയ ചന്തയിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ്‌ ദാരുണ സംഭവം.

ഇതു വരെ ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തില്ല. ന്യൂനപക്ഷ വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. ഒരു നേവി ഓഫിസറും ഒരു ഗാർഡും ആക്രമണത്തിൽ കൊല്ലപ്പെട്ടു.  അഫ്ഗാനിസ്ഥാനും ഇറാനുമായി അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ പാക്കിസ്ഥാനിലെ ഏറ്റവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശമാണ്.

English Summary: Gunmen In Paramilitary Gear Kill 14 Bus Passengers In Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com