ADVERTISEMENT

കൊച്ചി∙ മംഗളൂരുവിൽ നിന്ന് അമൃത ആശുപത്രിയിൽ എത്തിച്ച 17 ദിവസം പ്രായമായ കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. അൽപനേരത്തിനകം തിവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റും. സംസ്ഥാന സർക്കാരിന്റെ ‘ഹൃദ്യം’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചികിൽസ. മംഗളൂരു ആശുപത്രിയിൽ നിന്ന് അഞ്ചര മണിക്കൂർ കൊണ്ടാണ് ആംബുലൻസിൽ കുഞ്ഞിനെ അമൃതയിൽ എത്തിച്ചത്. 

തിരുവനന്തപുരം ശ്രീചിത്രയിലേക്ക് കൊണ്ടു പോകാനായിരുന്നു ചൈൽഡ് പ്രൊടക്ട് ടീം ആലോചിച്ചതെങ്കിലും സംസ്ഥാന സർക്കാർ ഇടപെട്ടതിനെ തുടർന്നാണ് കുഞ്ഞിനെ അമൃതയിൽ പ്രവേശിപ്പിച്ചത്. ചികിൽസാചെലവ് പൂർണമായും സർക്കാർ വഹിക്കും. പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ. കൃഷ്ണകുമാറിന്റെ േനതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com