ADVERTISEMENT

വാഷിങ്ടൻ ∙ ഭൂമിയുടെ ഉപരിതലത്തിലെ ചൂട് വൻതോതിൽ കൂടുകയാണെന്നു നാസ. 15 വർഷമായി ചൂടിന്റെ അളവ് മുകളിലേക്കാണെന്നാണു നാസയുടെ പഠനത്തിലെ കണ്ടെത്തൽ. 2003 മുതൽ 2017 വരെ ഉപഗ്രഹ സഹായത്തോടെ അറ്റ്മോസ്ഫറിക് ഇൻഫ്രാറെഡ് സൗണ്ടർ (എയർസ്) ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലത്തിലെ ചൂട് അളന്നുള്ള താരതമ്യ പഠനത്തിലേതാണു വെളിപ്പെടുത്തൽ.

ഇൻഫ്രാറെഡ് സൗണ്ടറും ഗൊദാർദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് ഫ്ലൈറ്റ് സെന്ററും രേഖപ്പെടുത്തിയ ചൂടിന്റെ അളവുകൾ താരതമ്യം ചെയ്തുള്ള പഠന റിപ്പോർട്ട് എൻവയോൺമെന്റൽ റിസർച്ച് ലെറ്റേഴ്സ് ജേണലിലാണു പ്രസിദ്ധീകരിച്ചത്. 15 വർഷത്തിനിടെ ഭൂമിയുടെ ഉപരിതലത്തിൽ ചൂട് കൂടുകയാണെന്നു രണ്ടിടത്തെയും കണക്കുകൾ കാണിക്കുന്നു.

2015, 2016, 2017 വർഷങ്ങളിൽ ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതൽ ചൂടാണു രേഖപ്പെടുത്തിയത്. സമുദ്രം, കര, മഞ്ഞുമൂടിയ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ചൂട് പ്രത്യേകം എയർസ് എടുത്തിരുന്നു. നേരത്തേ കരുതിയിരുന്നതിലും വേഗത്തിലാണു ധ്രുവങ്ങളിൽ ചൂടു കൂടുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

English Summary: NASA scientists confirm global warming is heating up earth's surface

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com