ADVERTISEMENT

ന്യൂഡൽഹി∙ വാര്‍ത്താസമ്മേളനത്തിനിടെ ബിജെപി എംപിക്കുനേരേ ഷൂസേറ്. ബിജെപി വക്താവും രാജ്യസഭ എംപിയുമായ ജി.വി.എല്‍.നരസിംഹറാവു ഡൽഹിയിലെ പാർട്ടി ദേശീയ ആസ്ഥാനത്തു മാധ്യമങ്ങളോടു സംസാരിക്കവെയാണ് ഹാളിനുള്ളിൽ ഉണ്ടായിരുന്ന ആൾ അദ്ദേഹത്തിനു നേരേ ഷൂസെറിഞ്ഞത്.

മലേഗാവ് സ്ഫോടനക്കേസ് പ്രതി സാധ്വി പ്രജ്ഞയെ ഭോപ്പാലിലെ ബിജ.പി സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു നരസിംഹറാവു. ഇതിനിടെ, കാൻപുര്‍ സ്വദേശി ഡോ. ശക്തി ഭാര്‍ഗവ് എന്നയാൾ ഷൂസെറിയുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന ബിജെപി പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നു ശക്തി ഭാര്‍ഗവിനെ പിടികൂടി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ബിജെപി നേതാവ് ഭുപേന്ദ്ര യാദവ് ഉൾപ്പെടെയുള്ളവർ സംഭവസമയത്ത് നരസിംഹറാവുവിനൊപ്പമുണ്ടായിരുന്നു. സംഭവത്തിനു ശേഷവും നരസിംഹറാവു വാർത്താസമ്മേളനം തുടർന്നു. ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com