ADVERTISEMENT

കൊച്ചി∙ മംഗളൂരുവിൽ നിന്ന് കഴി​ഞ്ഞ ദിവസം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച 16 ദിവസം പ്രായമായ കു​ഞ്ഞിന്റെ ശസ്ത്രക്രിയ ആരംഭിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞ രണ്ടു ദിവസമായി കുഞ്ഞ് കഴിഞ്ഞിരുന്നത്. രക്തപരിശോധനാ ഫലം അനുകൂലമാണെങ്കിൽ ഇന്നു ശസ്ത്രക്രിയ നടത്തുമെന്നു ഡോക്ടർമാർ നേരത്തെ അറിയിച്ചിരുന്നു.

ചൊവ്വാഴ്ചയാണ് മംഗളൂരുവിൽ നിന്ന് ആംബുലന്‍സില്‍ തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയിലേക്ക് അടിയന്തര ശസ്ത്രക്രിയക്കായി കൊണ്ടുപോയ കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഹൃദയത്തിൻറെ അറകളിലേക്ക് രക്തം പമ്പ് ചെയ്യുന്ന വെൻട്രിക്കിളിൽ ഉണ്ടാകുന്ന ദ്വാരവും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുന്ന പ്രധാന ധമനി ചുരുങ്ങുന്നതുമാണ് പ്രശ്നം. ജനനശേഷം 12 ദിവസം വെൻറിലേറ്ററിന്റെ സഹായത്തോടെയാണ് കുഞ്ഞ് ആശുപത്രിയിൽ കഴിഞ്ഞിരുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com