ADVERTISEMENT

പെരിയ∙ കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ കുടുംബം പുതിയ വീട്ടിൽ താമസം തുടങ്ങി. ഹൈബി ഈഡൻ എം എൽ എ യുടെ തണൽ പദ്ധതിയിലുൾപ്പെടുത്തിയാണ് വീടുനിർമിച്ചത്.  കിച്ചൂസ് എന്ന പേരാണ് കൃപേഷിന്റെ സുഹൃത്തുക്കൾ ഈ വീടിന് നൽകിയിരിക്കുന്നത്. 

കൃപേഷിന്റെ ഓർമ്മകൾ നിറഞ്ഞു നിന്ന അന്തരീക്ഷത്തിലായിരുന്നു ഗൃഹപ്രവേശച്ചടങ്ങുകൾ. അച്ഛനും, അമ്മയും, സഹോദരിമാരുമടങ്ങുന്ന കുടുംബം കിച്ചൂസിലേയ്ക്ക് വലതുകാൽ വച്ചു കയറി. ചടങ്ങിൽ പങ്കുകൊള്ളാൻ ഹൈബി കുടുംബസമേതം എത്തി. കാസർകോട് മണ്ഡലത്തിലെ സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താനുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും, പ്രവർത്തകരുമടങ്ങിയ വൻജനാവലി എല്ലാത്തിനും സാക്ഷിയായി. മകന്റെ സ്വപ്നം സഫലമാകുമ്പോഴും അച്ഛന്റ കണ്ണീർ തോരുന്നില്ല. 

വിഡിയോ കാണാം

കരഞ്ഞുതളര്‍ന്ന കുടുംബാംഗങ്ങളെ ഹൈബി ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. വീടിന്റെ സ്വീകരണ മുറിയിൽ കൃപേഷിന്റെയും ശരത് ലാലിന്റെയും ചിത്രങ്ങളും, പൂമുഖത്തായി ഇരുവരുടേയും കട്ടൗട്ടുകളും സുഹൃത്തുക്കള്‍ സ്ഥാപിച്ചിരുന്നു. മൂന്ന് കിടപ്പുമുറികളും, സ്വീകരണമുറിയും, അടുക്കളയുമുൾപ്പെടെയുള്ള വീടിന്റെ നിർമാണം നാൽപ്പത്തിനാലു ദിവസം കൊണ്ടാണു പൂർത്തിയാക്കിയത്. തണൽ പദ്ധതിയിൽ നിർമ്മിക്കുന്ന മുപ്പതാമത്തെ വീടാണ് കല്യോട്ടേത്. കൃപേഷിന്റെയും ശരത് ലാലിന്റെയും ഛായചിത്രവും ഹൈബി കുടുംബാംഗങ്ങൾക്ക് നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com