ADVERTISEMENT

തിരുവനന്തപുരം ∙ തിങ്കള്‍, െചാവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്തു കനത്ത മഴയ്ക്കു സാധ്യത. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും സമീപം ന്യൂനമര്‍ദം രൂപമെടുത്തെന്നും ഇതു ചുഴലിക്കാറ്റായി മാറിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.

തിങ്കളാഴ്ച മുതല്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്നാണു മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്തും കന്യാകുമാരി, തമിഴ്നാട് തീരങ്ങളിലും മത്സ്യതൊഴിലാളികള്‍ കടലിൽ പോകരുതെന്നു കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിച്ചു. ശ്രീലങ്കയ്ക്കു സമീപം ഇന്ത്യന്‍ മഹാസമുദ്രത്തിലാണു ന്യൂനമര്‍ദം രൂപമെടുത്തത്. ഇത് അതിതീവ്രന്യൂനമര്‍ദമായ ശേഷം ചുഴലിക്കാറ്റായി മാറിയേക്കാം.

ന്യൂനമര്‍ദത്തിന്റെ പ്രഭാവം കേരളത്തിലും അനുഭവപ്പെടും. സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസത്തേക്കു ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാനിടയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശം, തെക്കന്‍ കേരളം, കന്യാകുമാരി, തമിഴ്നാട്, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുത്. ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോയിട്ടുള്ളവര്‍ തൊട്ടടുത്ത തീരത്തേക്ക് ഉടന്‍ മടങ്ങിയെത്താനും നിർദേശമുണ്ട്.

ഇപ്പോള്‍ കേരളതീരത്തു കടല്‍ക്ഷോഭം രൂക്ഷമാണ്. തിരുവനന്തപുരം ജില്ലയില്‍ വലിയതുറ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള പ്രദേശങ്ങളില്‍ തീരത്തേക്കു കടല്‍കയറി. തീരത്തു താമസിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ 19 കുടുംബങ്ങളെ ക്യാംപുകളിലേക്കു മാറ്റി.

English Summary: Kerala expects heavy rain, IMD alerts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com