ADVERTISEMENT

ന്യൂ‍‍ഡൽഹി ∙ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ സുപ്രീം കോടതി മുൻ ജീവനക്കാരി ഉന്നയിച്ച പീഡനാരോപണം അന്വേഷിക്കുന്ന സമിതിയിൽനിന്ന് ജസ്റ്റിസ് എൻ.വി.രമണ പിന്മാറി. പകരം ജസ്റ്റിസ് ഇന്ദു മൽഹോത്രയെ നിയമിച്ചു. ഇതോടെ, സമിതിയിൽ വനിതാ ഭൂരിപക്ഷമായി. സുപ്രീം കോടതിയിലെ പീഡനപരാതി അന്വേഷണ സമിതി അധ്യക്ഷ കൂടിയാണ് ഇന്ദു. ജസ്റ്റിസ് എസ്.എ.ബോബ്ഡെ (അധ്യക്ഷൻ), ജസ്റ്റിസ് ഇന്ദിര ബാനർജി എന്നിവരാണു മറ്റ് അംഗങ്ങൾ. 

ജസ്റ്റിസ് രമണ, ചീഫ് ജസ്റ്റിസിന്റെ അടുത്ത സുഹൃത്തും കുടുംബാംഗം പോലെയുള്ള വ്യക്തിയുമാണെന്നും, തന്റെ സത്യവാങ്മൂലത്തിനും തെളിവുകൾക്കും വസ്തുനിഷ്ഠമായ പരിഗണന ലഭിക്കുമോയെന്ന ആശങ്കയുണ്ടെന്നും പരാതിക്കാരി അറിയിച്ചിരുന്നു. ഇതേതുടർന്നാണ് അദ്ദേഹം പിന്മാറിയത്. ചീഫ് ജസ്റ്റിസിന് എതിരെയുള്ള പീഡനാരോപണത്തിനു പിന്നിലെ ഗൂഢാലോചനയും ഒത്തുകളിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ സുപ്രീം കോടതി മുൻ ജഡ്ജി എ.കെ.പട്നായിക് അന്വേഷിക്കും.

English Summary: Justice Indu Malhotra To Replace Justice Ramana In Panel Probing Sexual Harassment Allegations Against CJI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com