ADVERTISEMENT

കൊച്ചി∙ ബിജെപിയുടെ വോട്ട് എവിടെപോയെന്ന ആശങ്ക സിപിഎമ്മിനു വേണ്ടെന്ന് കെ.സുരേന്ദ്രന്‍. ഫലം വരുമ്പോള്‍ സ്വന്തം വോട്ട് എവിടെ പോയെന്നു സിപിഎം പറയേണ്ടിവരും. സിപിഎം സമ്പൂര്‍ണ നാശത്തിലക്കു  പോവുകയാണെന്നും അതിനു  കാരണക്കാരന്‍ പിണറായി വിജയനാണെന്നും സുരേന്ദ്രന്‍  കൊച്ചിയില്‍ പറഞ്ഞു

തിരഞ്ഞെടുപ്പിനു ശേഷമുള്ള ആര്‍എസ്എസിന്റേയും പരിവാര്‍ സംഘടനകളുടേയും പ്രാന്തീയ പരിവാര്‍ ബൈഠക്ക് കൊച്ചിയില്‍ തുടരുന്നു. ആര്‍എസ്എസിന്റേയും ബിജെപിയുടേയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന യോഗം തിരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തും.

തിരുവനന്തപുരത്ത് വിജയം ഉറപ്പെന്ന് എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ പറഞ്ഞു. നേരത്തെ വോട്ടുചെയ്യാത്ത പലരും ഇക്കുറി വോട്ടുചെയ്തു. അതാണ് പോളിങ്ങ് ശതമാനം ഉയരാൻ കാരണമെന്ന് കുമ്മനം പറഞ്ഞു.

ന്യൂനപക്ഷങ്ങളുടെ വോട്ടും ഇക്കുറി ബിജെപിക്കു ലഭിച്ചുവെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു. പ്രാന്തീയ പരിവാർ ബൈഠക്കിന് എത്തിയതായിരുന്നു ഇരുവരും.

English Summary: K Surendran Slams CPM leadership in Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com