ADVERTISEMENT

ന്യൂഡ‍ൽഹി∙ സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ‘പിഎം നരേന്ദ്ര മോദി’ എന്ന സിനിമ മേയ് 19ന് മുൻപ് റിലീസ് ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. നിലപാട് തിങ്കളാഴ്ച മുദ്രവച്ച കവറിൽ കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കൾ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കും.

കോടതിയുടെ നിർദേശപ്രകാരം ഏപ്രിൽ 17ന് കമ്മിഷൻ അംഗങ്ങൾക്കായി ചിത്രത്തിന്റെ പ്രത്യേക സ്ക്രീനിങ് നടത്തിയിരുന്നു. 7 പേരുടെ കമ്മിറ്റിയാണ് സ്ക്രീനിങ്ങിനെത്തിയത്. ചിത്രം കണ്ട് 22നകം റിപ്പോർട്ട് നൽകണമെന്ന് കോടതി കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ചിത്രം കാണാതെയാണ് കമ്മിഷൻ റിലീസ് തടഞ്ഞതെന്നായിരുന്നു നിർമാതാവ് സന്ദീപ് സിങ്ങിന്റെ ഹർജി.

ബോളിവുഡ് നടൻ വിവേക് ഒബ്റോയിയാണ് ചിത്രത്തിൽ മോദിയായി വേഷമിട്ടിരിക്കുന്നത്. ഏപ്രിൽ 11ന് പൊതുതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുന്ന ദിവസമാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാൽ 10ന് കമ്മിഷൻ റിലീസ് തടയുകയായിരുന്നു. ഇതിനെതിരെ 12നാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

English Summary: Biopic ‘PM Narendra Modi’ Should Not be Released Till May 19, Says Election Commission, Elections 2019, Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com