ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈസ്റ്റ് ഡൽഹിയിലെ ബിജെപി സ്ഥാനാർഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് 2 വോട്ടർ ഐഡി കാർഡുകൾ ഉണ്ടെന്ന് ആരോപണം. തിസ് ഹസാരി കോടതിയിൽ ഇതുസംബന്ധിച്ച് എഎപി ക്രിമിനൽ പരാതി നൽകി. അതേസമയം, ഗംഭീറിന്റെ രേഖകൾ എല്ലാം ശരിയാണെന്നും തിരഞ്ഞെടുപ്പിൽ തോൽവി ഭയന്നാണ് ഇത്തരം ആരോപണങ്ങളെന്നും ബിജെപി ഡൽഹി പ്രസിഡന്റ് മനോജ് തിവാരി പറഞ്ഞു.

എഎപിയുടെ ഈസ്റ്റ് ഡൽഹി സ്ഥാനാർഥി അതിഷിയാണ് ആരോപണം ഉന്നയിച്ചത്. രാജേന്ദ്ര നഗറിലും കരോൾ ബാഗിലും രണ്ട് വോട്ടർ ഐഡി കാർഡ് ഗംഭീറിനുണ്ടെന്നാണ് ആരോപണം. ഒരു വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിതെന്നും അവർ കൂട്ടിച്ചേർത്തു. നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച രേഖകളിൽ രാജേന്ദ്ര നഗറിലെ കാര്യം മാത്രമാണ് ഗംഭീർ പറഞ്ഞിരിക്കുന്നത്.

English Summary: AAP alleges Gautam Gambhir has two voter IDs, files criminal complaint against him, Elections 2019, Delhi Election News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com