ADVERTISEMENT

തൃശൂർ∙ ആലത്തൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റു സ്ഥാനം രാജിവെച്ചേക്കും. 19 അംഗ ഭരണസമിതിയില്‍ യുഡിഎഫിന് പത്തും എല്‍ഡിഎഫിന് ഒമ്പതും അംഗങ്ങളാണുള്ളത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ രമ്യ ജയിച്ചാല്‍ ബ്ലോക്ക് പ്രസിഡന്റ് പദവിയും ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും ഒഴിയേണ്ടിവരും. അപ്പോള്‍ ബ്ലോക്ക് കക്ഷിനില ഒമ്പതുവീതമാകും. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തുല്യനില വരുകയും നറുക്കെടുപ്പ് ആവശ്യമായി വരുകയും ചെയ്യും.

ഇപ്പോള്‍ രാജിവെച്ചാല്‍ ലോക്സഭാ ഫലപ്രഖ്യാപനത്തിനുമുന്‍പേ ബ്ലോക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. രമ്യയ്ക്ക് അതുവരെ അംഗത്വം നിലനിര്‍ത്തുകയും വോട്ടുചെയ്ത് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ജയം ഉറപ്പിക്കാനുമാകും.

എന്നാല്‍, രാജിക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണു രമ്യാ ഹരിദാസും കോഴിക്കോട് ഡിസിസിയും നൽകുന്ന സൂചന. കോഴിക്കോട്ടെ യുഡിഎഫ് നേതൃത്വവുമായി ആലോചിച്ചശേഷമേ അന്തിമതീരുമാനം എടുക്കൂവെന്നും രമ്യ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും രണ്ട് പട്ടികജാതിസംവരണ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ രമ്യയെ സജീവമാക്കി നിര്‍ത്താനാണ് യുഡിഎഫ്. നീക്കം. അതിന്റെ ഭാഗമാകാം ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം രാജിവെക്കാനുള്ള നീക്കം.

അതേസമയം പോളിങ് 80 ശതമാനത്തിന് മുകളിലേക്കുയർന്നതു തുണയാകുമെന്നാണ് ഇരു മുന്നണികളുടെയും പ്രതീക്ഷ. 80.33 ശതമാനമാണ് പോളിങ് ശതമാനം. പ്രചാരണത്തിലെ ആവേശമാണു പോളിങ് ശതമാനം ഉയർത്തിയത്. 

English Summary: Kunnamangalam block panchayath president Remya Haridas will resign ahead of election result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com