ADVERTISEMENT

തിരുവനന്തപുരം∙ നിയമം ലംഘിച്ച് സര്‍വീസ് നടത്തുന്ന അന്തര്‍സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ക്ക് പിടിവീണു. മോട്ടോര്‍ വാഹനവകുപ്പ് ഇന്ന് നടത്തിയ പരിശോധനയില്‍ 247 ബസുകള്‍ക്കെതിരെയാണ് കേസെടുത്തത്. 7.40ലക്ഷം രൂപ പിഴയും ഈടാക്കി.

ലൈസന്‍സില്ലാത്ത 107 ബുക്കിങ് ഏജന്റു
മാര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കി. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് എന്ന പേരില്‍ അന്തര്‍ സംസ്ഥാന ടൂറിസ്റ്റു ബസുകളില്‍ നടത്തുന്ന പരിശോധന ഇന്നലെയും ഇന്നുമായി കര്‍ശനമാക്കി.

തിരുവനന്തപുരത്ത് മാത്രം 34 ബസുകള്‍ക്കെതിരെ കേസ് എടുത്തു. 54000 രൂപ പിഴയും ഈടാക്കി. വാളയാര്‍ ചെക്ക് പോസ്റ്റില്‍ 97 ബസുകള്‍ക്ക് പിടിവീണു. ബസുകളില്‍ ചരക്ക് കൊണ്ടുവരുന്നത് കുറഞ്ഞെങ്കിലും മറ്റു നിയമലംഘങ്ങള്‍ തുടരുകയാണെന്ന് ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ രാജീവ് പുത്തലത്ത് പറഞ്ഞു.

നിശ്ചിത സംഘം ആളുകളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കാനുള്ള പെര്‍മിറ്റില്‍ ടിക്കറ്റ് നല്‍കിയാണ് ടൂറിസ്റ്റ് ബസുകളുടെ യാത്ര. ഇത് നിയമവിരുദ്ധമാണെങ്കിലും യാത്രക്കാര ബുദ്ധിമുട്ടിക്കാതെ പിഴ ഈടാക്കി യാത്ര അനുവദിക്കുകയാണ് ചെയ്യുന്നത്.

നിയമലംഘനം തുടര്‍ന്നാല്‍ പെര്‍മിറ്റ് റദ്ദാക്കുന്ന നടപടികളിലേക്ക് മോട്ടോര്‍ വാഹനവകുപ്പ് നീങ്ങും. ഒപ്പം ഗ്രാമീണ മേഖലകളിലെ സമാന്തര സ്വകാര്യ സര്‍വീസുകള്‍ക്കെതിരെയും നടപടി ശക്തമാക്കി.

English summary Operation night riders impose fine on contract bus 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com