ADVERTISEMENT

വാരാണസി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്സഭാ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. എന്‍ഡിഎയിലെ സഖ്യകക്ഷി നേതാക്കളും കേന്ദ്രമന്ത്രിമാരും പത്രിക നൽകാൻ‌ വാരാണസി കളക്ടറേറ്റിൽ മോദിക്കൊപ്പമെത്തി. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പത്രികാ സമര്‍പ്പണച്ചടങ്ങിൽ പങ്കെടുത്തു.

വാരാണസിയിലെ കാലഭൈരവ ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇതു രണ്ടാം തവണയാണ് വാരാണസിയിൽനിന്നു മോദി ജനവിധി തേടുന്നത്. 2014ൽ 3,71,784 വോട്ടുകളുടെ ഭൂരിപക്ഷമാണ് മോദിക്ക് വാരാണസിയിൽനിന്നു ലഭിച്ചത്. ആകെ ലഭിച്ചത് 5,81,022 വോട്ടുകൾ‌. അന്ന് രണ്ടാം സ്ഥാനത്തായിരുന്ന എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാളിന് 2,09,238 വോട്ടുകൾ ലഭിച്ചിരുന്നു.

കോൺഗ്രസ് സ്ഥാനാർഥി അജയ് റായ് 2014ൽ വാരാണസിയിൽ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഇത്തവണയും അജയ് റായ് തന്നെയാണ് വാരാണസിയിലെ കോൺഗ്രസ് സ്ഥാനാർഥി. കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി മോദിക്കെതിരെ മത്സരിക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അജയ് റായിയെ തന്നെ സ്ഥാനാർഥിയായി കോൺഗ്രസ് നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു.

English Summary: PM Narendra Modi filed nomination at Varanasi loksabha seat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com