ADVERTISEMENT

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ ഭാര്യ ഗാര്‍ഹിക പീഡന പരാതി നല്‍കിയെന്ന വാര്‍ത്ത വ്യാജം. ബിപ്ലബ് ദേബില്‍ നിന്നും വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നിതി ദല്‍ഹിയിലെ തിസ് ഹസാരി കോടതിയില്‍ ഹരജി നല്‍കിയതായിട്ടാണ് വാര്‍ത്ത പ്രചരിച്ചത്. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പലരും റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയായിരുന്നു ഇത്.

എന്നാല്‍ തന്റെ പ്രതിച്ഛായ തകര്‍ക്കാനായി ചിലര്‍ തയ്യാറാക്കിയ വാര്‍ത്തയാണ് ഇതെന്ന് പറഞ്ഞ് ബിപ്ലബ് ദേബ് രംഗത്തെത്തുകയായിരുന്നു. വാര്‍ത്ത തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ബിബ്ലബിന്റെ ഭാര്യ നീതി ദേബും രംഗത്തെത്തി.

ബിപ്ലബ് ദേവിനെതെ ഭാര്യ ഗാര്‍ഹിക പീഡന പരാതി നല്‍കിയെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട അനുപം പോള്‍ എന്നയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Engslish Summary: Fake News on Tripura CM Biplab Deb of domestic violence against wife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com