ADVERTISEMENT

കൊളംബോ∙ ശ്രീലങ്കൻ പൊലീസ് ഐഎസ് ഒളിത്താവളങ്ങളില്‍ നടത്തിയ തിരച്ചിലിനെത്തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ആറു കുട്ടികൾ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. മൂന്ന് പേർ ചാവേറായി പൊട്ടിത്തെറിക്കുകയും ബാക്കിയുള്ളവരെ പൊലീസ് വെടിവെച്ചു കൊല്ലുകയുമായിരുന്നു.ചാവേറുകൾ പൊട്ടിത്തെറിച്ചതിനെത്തുടർന്നാണ് മൂന്ന് സ്ത്രീകളും ആറ് കുട്ടികളും കൊല്ലപ്പെട്ടത്.

കിഴക്കൻ നഗരമായ കൽമുനൈയിൽ വെള്ളിയാഴ്ച രാത്രി വീടിനുള്ളിൽ മറഞ്ഞിരിക്കുന്നവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഈസ്റ്റർ ദിനത്തിലുണ്ടായ ആക്രമണത്തിന് ഉത്തരവാദികളായവർ കൽമുനൈ പരിസരത്തുണ്ടെന്ന വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്.

മൂന്ന് പേരുടെ ജഡം വീട് പുറത്താണ് കണ്ടെത്തിയത്. ഇവരും ചാവേർ ആയി കൊല്ലപ്പെട്ടാതാണെന്ന് സംശയമുണ്ട്. അതേ സമയം ഒരുമണിക്കൂറിലേറെ പോലീസുമായി വെടിവെപ്പുണ്ടായതായും സൈനിക അധികൃതർ അറിയിച്ചു. 

ശനിയാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. വീടിനുള്ളിൽ ഒളിച്ചിരുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് അനുഭാവികളെ കീഴടക്കാനുള്ള ശ്രമത്തിനിടെ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് സുമിത് അടപട്ടു പറഞ്ഞു. ഈസ്റ്റർ ദിനത്തിൽ ചാവേറായ എട്ട് പേർ ധരിച്ചിരുന്ന ഐഎസ്ഐഎസ് പതാകകൾക്കും യൂ ണിഫോമിനും സമാനമായവ കണ്ടെടുത്തു. സ്ഫോടക വസ്തുക്കളും കണ്ടെത്തി. 

സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കില്ലെന്നും പൊലീസ് അധികൃതർ അറിയിച്ചു. ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ആക്രമണത്തിൽ 253 പേർ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതമാക്കി. 

English summary: 6 children among 15 killed in raids on ISIS hideout in Sri Lanka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com