ADVERTISEMENT

ന്യൂഡൽഹി∙ മുൻ ക്രിക്കറ്റ് താരവും ബിജെപി സ്ഥാനാർഥിയുമായ ഗൗതം ഗംഭീറിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ തിരഞ്ഞെടുപ്പ് റാലി നടത്തിയതിനാണ് കേസ്.

ഈസ്റ്റ് ഡൽഹിൽ നിന്നു ബിജെപി സ്ഥാനാർഥിയായാണ് ഗൗതം ഗംഭീർ മത്സരിക്കുന്നത്. കഴിഞ്ഞ മാസമാണ് ഗൗതം ഗംഭീർ ബിജെപിയിൽ ചേർന്നത്. എഎപി സ്ഥാനാർഥി അതിഷിക്കെതിരെയാണ് മത്സരം.

ഗംഭീറിനെതിരെ ആരോപണങ്ങളുമായി അതിഷി രംഗത്തെത്തി. നാമനിർദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ നൽകി, രണ്ട് തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ കൈവശം വച്ചിരിക്കുന്നു, കൂടാതെ നിയമവിരുദ്ധമായി റാലിയും നടത്തി. നിയമങ്ങൾ അറിയില്ലെങ്കിൽ എന്തിനാണ് കളിക്കുന്നതെന്ന് അവർ ട്വിറ്ററിൽ കുറിച്ചു. ഗൗതം ഗംഭീറിന് ഡൽഹി കാരൽ ബാഗിലും രജിന്ദർ നഗറിലും വോട്ടുണ്ടെന്നാണ് ആരോപണം.  

English Summary: Case Against Gautam Gambhir For Election Rally Without Permission

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com