ADVERTISEMENT

കോട്ടയം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന വെളിപ്പെടുത്തലിനു പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്. സിപിഎം ആചാരങ്ങൾക്ക് എതിരാണെന്ന് ആരാണ് പറഞ്ഞത്? എല്ലാ തിരഞ്ഞെടുപ്പിലും മുടങ്ങാതെ നടത്തുന്ന ആചാരം ഇത്തവണയും ആവർത്തിച്ചു; മരിച്ചവർ തിരിച്ചു വരുന്ന ദിവസം !

ഇനി സാംസ്കാരിക നായകർ‌ക്കു പുറത്തുവരാം. ഫാഷിസത്തെയും സാമ്രാജ്യത്വത്തെയും പരാജയപ്പെടുത്താൻ കള്ളവോട്ടും ആയുധമാക്കാമെന്നു പറയാം. പക്ഷേ ഇത്തവണ സാമ്രാജ്യത്വ ഉപകരണമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു– വിഷ്ണുനാഥ് സമൂഹമാധ്യമത്തിൽ കുറിച്ചു.

കാസർകോട് പിലാത്തറ ബൂത്തിലെ ദൃശ്യങ്ങളാണു കോൺഗ്രസ് പുറത്തുവിട്ടത്. ആളുമാറി വോട്ടു ചെയ്യുന്നതും ഒരാൾ തന്നെ രണ്ടു വോട്ടുചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്നും ആരോപണമുണ്ട്. പഞ്ചായത്ത് വനിതാ അംഗവും മുൻ അംഗവും കള്ളവോട്ട് ചെയ്തവരിൽ ഉൾപ്പെടുന്നതായും പരാതിയുണ്ട്.

പി.സി.വിഷ്ണുനാഥിന്റെ കുറിപ്പ്:

സിപിഎം ആചാരങ്ങൾക്ക് എതിരാണ് എന്ന് ആരാണ് പറഞ്ഞത്? എല്ലാ തിരഞ്ഞെടുപ്പിലും മുടങ്ങാതെ നടത്തുന്ന ആചാരം ഇത്തവണയും ആവർത്തിച്ചു; മരിച്ചവർ തിരിച്ചു വരുന്ന ദിവസം! പക്ഷേ ഇത്തവണ സാമ്രാജ്യത്വ ഉപകരണമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു. ഇനി സാംസ്കാരിക നായകന്മാർക്കു പുറത്തുവരാം.

ഫാഷിസത്തെയും സാമ്രാജ്യത്വത്തെയും പരാജയപ്പെടുത്താൻ കള്ളവോട്ടും ആയുധമാക്കാം എന്നു പറയാം. ‘കള്ളവോട്ടും കലയും’ എന്ന വിഷയത്തിൽ ദേശീയ, സംസ്ഥാന അവാർഡ് നേടിയ ചലച്ചിത്ര സംവിധായകരുടെയും നടീനടന്മാരുടെയും നേതൃത്വത്തിൽ സെമിനാർ, 25 വർഷം തുടർച്ചയായി കള്ളവോട്ടു ചെയ്‌തവരെ ആദരിക്കൽ, കള്ളവോട്ടും മൗലികതയും എന്ന മോഷ്ടിക്കാത്ത കവിതയുടെ പ്രകാശനം.. വേഗമാകട്ടെ, സാംസ്കാരിക കേരളം കാത്തിരിക്കുന്നു.

English Summary: PC Vishnunath slams CPM on Fake Vote issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com