ADVERTISEMENT

ബത്തേരി∙ കോഴിക്കോട് നിന്നും ഹൈദരാബാദിലേക്കു പോവുകയായിരുന്ന കല്ലട ബസ് വയനാട് ബത്തേരിയിൽ നാട്ടുകാർ തടഞ്ഞു. തുടർന്നു മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ മുൻ വശത്തെ ചില്ല് പൊട്ടിയതുൾപ്പെടെയുള്ള നിയമ ലംഘനങ്ങൾ കണ്ടെത്തി. 6500 രൂപ പിഴയീടാക്കുകയും ചെയ്തു. 

കൊച്ചിയിൽ കല്ലട ബസ് ജീവനക്കാരുടെ  മർദ്ദനമേറ്റവരിൽ ഒരാൾ ബത്തേരി സ്വദേശിയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണു ബത്തേരി യുവജന കൂട്ടായ്മ കല്ലട ബസ് തടഞ്ഞത്.

തുടർന്നു മോട്ടോർ വാഹന വകുപ്പിനോട് രേഖകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു. മുൻവശത്തെ ഗ്ലാസ്‌ പൊട്ടിയിരുന്നു, തീവ്രത കൂടിയ  ഹെഡ് ലൈറ്റുകളും ഉപയോഗിച്ചിരുന്നു .എയർ ഹോണുകളുടെ കാര്യത്തിലും നിയമലംഘനം നടന്നെന്നു ഉദ്യോഗസ്ഥർ കണ്ടെത്തി. 

നിയമലംഘനങ്ങൾ പരിഹരിച്ചതിനു ശേഷം മാത്രമേ യാത്ര തുടരാവൂ എന്നു കർശന നിർദേശം നൽകി 6500 രൂപ പിഴയീടാക്കി . ഹൈദരാബാദിലേക്കുള്ള 12 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു, ഇവർക്ക് കല്ലട ജീവനക്കാർ ബദൽ സംവിധാനം ഒരുക്കി.

English Summary: Protest against Suresh Kallada Tours and Travels at Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com