ADVERTISEMENT

മുംബൈ ∙ താനെ റെയിൽവേ സ്റ്റേഷനിലെ വൺ റുപ്പി ക്ലിനിക്കിൽ യുവതി കുഞ്ഞിന് ജന്മം നൽകി. കൊങ്കൺ കന്യ എക്സ്പ്രസിൽ മുംബൈയിലേക്ക് വരികയായിരുന്ന 20 വയസുകാരി പൂജ ചൗഹാനാണ് ട്രെയിനിൽവച്ച് പ്രസവവേദന വന്നത്. അപ്പോഴേക്കും ട്രെയിൻ താനെ സ്റ്റേഷനിലെത്തിയിരുന്നു.

റെയിൽവേ അധികൃതർ ഇക്കാര്യം സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയും യുവതിയെ വൺ റുപ്പി ക്ലിനിക്കിലേക്ക് എത്തിക്കാൻ സ്റ്റേഷൻ മാസ്റ്റർ നിർദേശിക്കുകയും ചെയ്തു. ക്ലിനിക്കിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി.

2017ലാണ് മഹാരാഷ്ട്ര സർക്കാർ വൺ റുപ്പി ക്ലിനിക്ക് പദ്ധതിക്ക് തുടക്കമിടുന്നത്. സംസ്ഥാനത്തിന്റെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവർക്കായാണ് വൺ റുപ്പി ക്ലിനിക്ക്.

24 മണിക്കൂറും പ്രവർത്തിക്കുന്ന ക്ലിനിക്ക് വലിയ ആശ്വാസമാണ് യാത്രക്കാർക്ക് പകരുന്നത്. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് താനെ റെയിൽവേ സ്റ്റേഷനിലെ വൺ റുപ്പി ക്ലിനിക്കിൽ കുഞ്ഞ് ജനിക്കുന്നത്.

English Summary: Woman Goes Into Labour In Mumbai Train, Delivers Baby At Thane Station's 'Rs 1 Clinic'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com