ADVERTISEMENT

ന്യൂഡൽഹി∙ ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിൽ  മുസ്‌ലിംകൾക്ക് ജോലി കിട്ടില്ലെന്ന പരാമർശത്തെത്തുടർന്ന് മേനക ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. ഉത്തർ പ്രദേശിലെ സുൽത്താൻപുരിലെ സർക്കോദ ഗ്രാമത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിവാദ പരാമർശം നടത്തിയത്. 

ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്നു കമ്മിഷൻ മുന്നറിയിപ്പ് നൽകി. ഇതേ പരാമർശത്തിന് സുൽത്താൻപുർ കളക്ടർ മേനകക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ തന്റെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നു മേനക പറഞ്ഞു. യുപിയിലെ പിലിബത്ത് മണ്ഡലത്തിൽനിന്നാണ് മേനക തുടർച്ചയായി ജയിച്ചിരുന്നത്.

സുൽത്താൻപുർ എംപിയായ മകൻ വരുൺ ഗാന്ധിക്ക് പകരമായാണ് മേനക മത്സരിക്കുന്നത്. പിലിബിത്തിൽ വരുൺ ഗാന്ധിയാണ് മത്സരിക്കുന്നത്. 

English summary: Election commission warns maneka gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com