ADVERTISEMENT

കൊല്ലം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ എൻ.കെ. പ്രേമചന്ദ്രൻ 62,729ൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നു യുഡിഎഫ് പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ വിലയിരുത്തൽ. യുഡിഎഫ് പ്രതീക്ഷിക്കുന്ന രാഷ്ട്രീയ അടിയൊഴുക്കുകൾ വോട്ടായി മാറിയിട്ടുണ്ടെങ്കിൽ ഭൂരിപക്ഷം ഒരു ലക്ഷത്തിൽപരം വോട്ടായി ഉയരാമെന്നും കമ്മിറ്റി ചെയർമാൻ എ. ഷാനവാസ്ഖാനും ജനറൽ കൺവീനർ ഫിലിപ് കെ.തോമസും പറഞ്ഞു. 

പുനലൂർ 1,987, ചടയമംഗലം 750, ചാത്തന്നൂർ 1,500, കുണ്ടറ 9,370, ഇരവിപുരം 12,622, കൊല്ലം 17,500, ചവറ 19,000 എന്നിങ്ങനെയാണു നിയമസഭാ മണ്ഡലം തിരിച്ചു വിലയിരുത്തിയിട്ടുള്ള ഭൂരിപക്ഷ കണക്ക്. എൻഡിഎ സ്ഥാനാർഥിക്ക് 80,000 വോട്ടുവരെ ലഭിക്കാം. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പു സംഘടനാപ്രവർത്തനം നന്നായിരുന്നുവെങ്കിലും യുഡിഎഫ് സ്ഥാനാർഥിയെ വ്യക്തിപരമായി ആക്ഷേപിച്ചതും കേന്ദ്ര – സംസ്ഥാന സർക്കാരുകളെ വിലയിരുത്താതിരുന്നതും എംപിയുടെ വികസനപ്രവർത്തനങ്ങൾ ചർച്ച ചെയ്യാതിരുന്നതും അവർക്കു ദോഷകരമായതായി യുഡിഎഫ് നേതാക്കൾ പറ​ഞ്ഞു.

9,61,212 വോട്ടുകൾ പോൾ ചെയ്ത കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർഥി കെ.എൻ. ബാലഗോപാൽ 60,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നു നേരത്തെ എൽഡിഎഫ് വിലയിരുത്തിയിരുന്നു.

English summary: NK Premachandran will win: UDF, Election 2019

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com