ADVERTISEMENT

കണ്ണൂര്‍∙ കണ്ണൂര്‍ മണ്ഡലത്തിലെ 118-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ടു ചെയ്ത സിപിഎം പ്രവര്‍ത്തകനെ യുഡിഎഫ്, എന്‍ഡിഎ പ്രവര്‍ത്തകര്‍ പിടികൂടി പൊലീസിലേല്‍പിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപം. പ്രിസൈഡിങ് ഓഫിസര്‍ പരാതി നല്‍കാന്‍ തയാറാവാതിരുന്നതാണു കള്ളവോട്ടു ചെയ്ത ആളെ പൊലീസ് വെറുതെ വിടാന്‍ കാരണമെന്ന് യുഡിഎഫ് പോളിങ് ഏജന്റ് പി.ഇന്ദിര പറഞ്ഞു. 

അമേരിക്കയിലുള്ള മിഥുന്‍ ഗൗതം എന്ന വിദ്യാര്‍ഥിയുടെ വോട്ട് തായ്യത്തെരു സ്വദേശി റംസീല്‍ ചെയ്‌തെന്നാണ് ആക്ഷേപം. തടയാന്‍ യുഡിഎഫ് പോളിങ് ഏജന്റുമാര്‍ ശ്രമിച്ചെങ്കിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ റംസീലിനു വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കി.

കള്ളവോട്ട് ചെയ്ത് പുറത്തിറങ്ങിയ റംസീലിനെ യുഡിഎഫ്, എന്‍ഡിഎ പ്രവര്‍ത്തകര്‍ പിടികൂടിയപ്പോള്‍ സിപിഎം നേതാക്കളെത്തി മോചിപ്പിക്കാന്‍ ശ്രമിച്ചു. പ്രിസൈഡിങ് ഓഫിസര്‍ ടി.സി.അജീലേഷിന് യുഡിഎഫ് പോളിങ് ഏജന്റ് രേഖാമൂലം പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ തയാറായില്ല. പരാതി ലഭിക്കാത്തതിനാല്‍ പൊലീസും റംസീലിനെ വെറുതെ വിട്ടുവെന്നും ഇന്ദിര ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com