ADVERTISEMENT

ന്യൂഡൽഹി∙ മുസഫര്‍പുര്‍ ശിശു സംരക്ഷണ കേന്ദ്രത്തിൽ  നിന്നു കാണാതായ 11 പെൺകുട്ടികളെ പ്രതികൾ കൊലപ്പെടുത്തി കുഴിച്ചു മൂടിയതായി സംശയിക്കുന്നതായി സിബിഐ സുപ്രീംകോടതിയിൽ. കേസിലെ പ്രധാന പ്രതിയായ ബ്രജേഷ്​ താക്കൂറും കൂട്ടാളികളും ചേർന്ന് ഇവരെ പീഡനത്തിന് ഇരയാക്കിയതിനു ശേഷം കൊലപ്പെടുത്തിയിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

സമീപത്തെ ശ്​മശാനത്തിൽനിന്നു​ പെൺകുട്ടികളുടേതെന്ന്​ സംശയിക്കുന്ന എല്ലുകൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് സിബിഐ സുപ്രീംകോടതിയിൽ പുതിയ റിപ്പോർട്ട് സമർപ്പിച്ചത്.

പ്രതികൾ ഒരാൾ ചൂണ്ടിക്കാണിച്ച സ്ഥലത്തു നടത്തിയ പരിശോധനയിലാണ് അസ്ഥികൂടങ്ങൾ ലഭിച്ചതെന്നും കാണാതായ 11 പെൺകുട്ടികളെ സംബന്ധിച്ച അന്വേഷണത്തിനിടെ സമാന പേരുകളിലുളള 35 പെൺകുട്ടികൾ അഭയകേന്ദ്രത്തിൽ ഉണ്ടായിരുന്നതായും സിബിഐ വ്യക്തമാക്കി. 

ബീഹാറിലെ മുസാഫർപൂരിൽ എൻജിഒ നടത്തിയിരുന്ന അഭയകേന്ദ്രത്തിൽ​ നിരവധി പെൺകുട്ടികളാണ്​ ബലാൽസംഗത്തിനിരയായത്​​. ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസ്​ നടത്തിയ പഠനത്തിലാണ് 34  പെൺകുട്ടികളെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ചുവെന്നു കണ്ടെത്തിയത്. 

 ബ്രജേഷ് താക്കൂറടക്കം 21 പേർക്കെതിരെ സിബിഐ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.  സംഭവം വൻ വിവാദമായതോടെ ​സംസ്ഥാന സർക്കാർ കേസ്​ സിബിഐക്ക്​ കൈമാറുകയായിരുന്നു. സിബിഐ നടത്തിയ അന്വേഷണത്തിലാണ്​ താക്കൂർ ഉൾപ്പടെയുള്ളവർ കുറ്റക്കാരാണെന്ന്​ കണ്ടെത്തിയത്​. 

ഭർത്താവ് ചന്ദ്രശ്വേർ വർമ്മയുമായി ബ്രജേഷ് താക്കൂറിന് അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് ബിഹാർ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി മഞ്ജു വർമ്മ രാജി വച്ചിരുന്നു. 

English Summary: Muzaffarpur shelter home sexual abuse case.11 Girls Allegedly Murdered By Brajesh Thakur.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com