ADVERTISEMENT

ചെന്നൈ∙ പൊള്ളാച്ചിയിൽ റിസോർട്ടിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയതിനു മലയാളികളുൾപ്പെടെ 150-ലധികം വിദ്യാർഥികൾ അറസ്റ്റിൽ. പൊള്ളാച്ചിയിലെ സ്വകാര്യ റിസോർട്ടിൽ ഇന്നലെ പുലർച്ചെ മദ്യലഹരിയിൽ ബഹളം വച്ചതിനെത്തുടർന്നു സമീപത്തു താമസിക്കുന്നവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

കോയമ്പത്തൂർ എസ്പിയുടെ നിർദേശപ്രകാരം പൊള്ളാച്ചി പൊലീസ് സ്ഥലത്തെത്തി വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. റിസോർട്ടിനു മദ്യം വിളമ്പാനുള്ള ലൈസൻസില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കോയമ്പത്തൂരിലെ പ്രമുഖ കോളജിൽ പഠിക്കുന്നവരാണു വിദ്യാർഥികളെന്നു പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com