ADVERTISEMENT

ലണ്ടൻ∙ വായ്പത്തട്ടിപ്പുകേസില്‍ വജ്രവ്യാപാരി നീരവ് മോദിക്കു ജാമ്യമില്ല. നീരവിന്റെ ജാമ്യാപേക്ഷ ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി തള്ളി. കടുത്ത ജാമ്യവ്യവസ്ഥകള്‍ പാലിക്കാമെന്ന് നീരവ് മോദി കോടതിയിൽ അറിയിച്ചു. എന്നാൽ ഇതിൽ വിശ്വാസമില്ലെന്ന് ജഡ്ജി വ്യക്തമാക്കുകയായിരുന്നു.

കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കും. കേസിൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന വാദം കോടതി നേരത്തേ അംഗീകരിച്ചിരുന്നു. പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് ക്രമവിരുദ്ധമായി 14,000 കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയുമാണ് കേസിലെ മുഖ്യപ്രതികൾ.

ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടിസുള്ള നീരവ് മോദി ലണ്ടനിൽ സുഖവാസം നടത്തുന്നത് ഒരു രാജ്യാന്തരമാധ്യമം വാർത്തയാക്കിയതോടെയാണ് അറസ്റ്റിലായത്. യുകെയിൽ പുതിയ കമ്പനി തുടങ്ങി ആഭരണ വ്യാപാരം തുടരുകയായിരുന്നു ഈ സമയത്തു നീരവ് മോദി.

English Summary: Nirav Modi Denied Bail in UK For Third Time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com