ADVERTISEMENT

ന്യൂഡൽഹി∙ പാക്കിസ്താനിലെ ബാലാക്കോട്ട് ജയ്ഷെ മുഹമ്മദ് തീവ്രവാദ പരിശീലന കേന്ദ്രത്തിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ 130–170 ഭീകരർ കൊല്ലപ്പെട്ടുവെന്ന് ഇറ്റാലിയൻ സ്വതന്ത്ര മാധ്യമ പ്രവർത്തക ഫ്രാൻസെസ്ക മരിനോയുടെ റിപ്പോർട്ട്. സ്ട്രിങർ ഏഷ്യ എന്ന ഓൺലൈൻ മാസികയിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 20 പേർ മരിച്ചതു ചികിത്സയിലിരിക്കുമ്പോഴാണ്. രണ്ട് അഫ്ഗാനികൾ ഉൾപ്പെടെ 11 പരിശീലകരും കൊല്ലപ്പെട്ടവരിൽ പെടുന്നു. 

കൊല്ലപ്പെട്ടവരുടെ വിവരം പുറത്തു വരാതിരിക്കാൻ ജെയ്ഷെ മുഹമ്മദ് പ്രവർത്തകർ കുടുംബാംഗങ്ങളെ സന്ദർശിക്കുകയും പണം നൽകുകയും ചെയ്തു. ആക്രമണ വിവരം മറച്ചുവയ്ക്കാൻ പാക്കിസ്താൻ സൈന്യത്തിന്റെ നേതൃത്വത്തിൽ നീക്കം നടന്നു. ആക്രമണം നടന്ന സ്ഥലത്തേക്ക് ആരെയും പ്രവേശിപ്പിക്കാൻ പാക്കിസ്താൻ സൈന്യം തയാറായില്ല.

ഫെബ്രുവരി 26ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. രാവിലെ ആറു മണിയോടെയാണു ഷിങ്ക്യരിയിൽനിന്നു പാക്കിസ്താൻ സൈന്യം സ്ഥലത്തെത്തിയത്. പരുക്കേറ്റവരെ ഹർകത് ഉൽ മുജാഹിദീൻ ക്യാമ്പിലേക്ക് മാറ്റുകയും പാക്കിസ്ഥാൻ ആർമി ഡോക്ടർമാർ ചികിത്സ നൽകുകയും ചെയ്തു. 45 പേർ ഇപ്പോഴും ചികിത്സയിലാണ്. 

പരുക്ക് മാറിയവർ സൈന്യത്തിന്റെ കസ്റ്റഡിയിലാണ്. ക്യാമ്പ് പ്രവർത്തിക്കുന്ന ഇടം സൈനിക നിയന്ത്രണത്തിലാണ്. ലോക്കൽ പൊലീസിനു പോലും ഇവിടേക്കു പ്രവേശനമില്ല. ആക്രമണം നടന്ന ദിവസം രാവിലെ തകർന്ന കെട്ടിടങ്ങളുടെ ഭാഗങ്ങളും മറ്റും വാഹനത്തിൽ കുൻഹർ പുഴയിൽ തള്ളുന്നതു കണ്ടതായി ജെയ്ഷെ മുഹമ്മദ് ക്യാമ്പിന് സമീപത്തെ നഗരമായ ബിസിയാനിലെ ആളുകൾ പറഞ്ഞതായും ഫ്രാൻസെസ്ക മരിനോ വെളിപ്പെടുത്തി.   

English summary: Balakot air strike killed 170: Italian reporter 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com