ADVERTISEMENT

തിരുവനന്തപുരം∙ വ്യാഴാഴ്ച വൈകുന്നേരം 5.30 മുതൽ വെള്ളി രാത്രി 11.30 വരെ കേരള, തമിഴ്നാട്, കർണാടക, ലക്ഷദ്വീപ് തീരത്തോടു ചേർന്നുള്ള കടൽ പ്രക്ഷുബ്ധമാവാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 1.5 മുതൽ 2 മീറ്റർ വരെ ഉയരത്തിലുള്ള ശക്തമായ തിരമാലയ്ക്കു സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക. മത്സ്യ ബന്ധന വള്ളങ്ങൾ ഹാർബറിൽ കെട്ടി സൂക്ഷിക്കുക. തീരപ്രദേശങ്ങളിൽ വിനോദ സഞ്ചാരത്തിനു പോകുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പു സന്ദേശത്തിൽ പറയുന്നു.

English Summary: Rough Sea Warning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com