ADVERTISEMENT

ന്യൂഡല്‍ഹി∙ ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, എ.എസ്. ബൊപ്പണ്ണ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി ശിപാര്‍ശ ചെയ്ത നടപടിയില്‍ ഉറച്ചു കൊളീജിയം. ഇവര്‍ക്കു സ്ഥാനക്കയറ്റം നല്‍കാനുള്ള കൊളീജിയത്തിന്റെ ഏപ്രില്‍ 12-ലെ തീരുമാനത്തില്‍ എതിര്‍പ്പ് അറിയിച്ച കേന്ദ്രസര്‍ക്കാര്‍ ശിപാര്‍ശ മടക്കുകയും ചെയ്തിരുന്നു. 

സീനിയോറിറ്റി എന്ന ഘടകത്തിനൊപ്പം യോഗ്യതയും മുഖ്യ പരിഗണനാ വിഷയമാക്കണമെന്ന നിലപാടാണ് കൊളീജിയം സ്വീകരിച്ചത്. അനിരുദ്ധ ബോസ് ഇപ്പോള്‍ ജാര്‍ഖണ്ഡ് ചീഫ് ജസ്റ്റിസും എ.എസ്. ബൊപ്പണ്ണ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസുമാണ്. അഖിലേന്ത്യാ സീനിയോറിറ്റി പട്ടികയില്‍ ജസ്റ്റിസ് ബോസ് 12-ാമതും ബൊപ്പണ്ണ 36-ാമതുമാണ്. 

ഇതിനിടെ രണ്ടു പേരെ കൂടി കൊളീജിയം ശിപാർശ ചെയ്തു. ബോംബെ ഹൈക്കോടതി ജസ്റ്റിസ് ബി.ആർ. ഗവായ്, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് എന്നിവരെയാണു സുപ്രീം കോടതി ജഡ്ജിമാരായി ശിപാർശ ചെയ്തത്.   

 

English summary: Top court panel rejects centre's objection on 2 judges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com