ADVERTISEMENT

വാഷിങ്ടന്‍∙ സംഘര്‍ഷഭരിതമായ പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ റെവലൂഷണറി ഗാര്‍ഡിന്റെ 5 സായുധ ബോട്ടുകള്‍ ശ്രമം നടത്തിയെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍.

ബ്രിട്ടീഷ് ഹെറിട്ടേജ് ടാങ്കര്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലയില്‍ ഹോര്‍മുസ് കടലിടുക്ക് കടക്കുമ്പോഴാണ് ഇറാന്റെ ബോട്ടുകള്‍ അവയ്ക്കരുകില്‍ എത്തിയത്. എണ്ണക്കപ്പല്‍ ഗതിമാറ്റി ഇറാന്റെ സമുദ്രാതിര്‍ത്തിയില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എണ്ണക്കപ്പലിന് അകമ്പടി സേവിച്ചിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ എച്ച്എംഎസ് മോണ്‍ട്രോസ്, തോക്കുകള്‍ ഇറാന്‍ ബോട്ടുകള്‍ക്കു നേരെ തിരിച്ച് മുന്നറിയിപ്പു നല്‍കി.

ഇതോടെ ഇറാന്റെ ബോട്ടുകള്‍ പിന്മാറുകയായിരുന്നു. മേഖലയില്‍ പറന്നിരുന്ന അമേരിക്കയുടെ യുദ്ധവിമാനം ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്. ചെറുബോട്ടുകളെ തുരത്താന്‍ ശേഷിയുള്ള 30എംഎം തോക്കുകളാണ് എച്ച്എംഎസ് മോണ്‍ട്രോസിലുള്ളത്. സുരക്ഷയ്ക്കായി എച്ച്എംഎസ് മോണ്‍ട്രോസ് മേഖലയില്‍ ഉണ്ടെന്ന് ബ്രിട്ടന്‍ സ്ഥിരീകരിച്ചിരുന്നു. 

സിറിയയിലേക്ക് എണ്ണ കൊണ്ടുപോയിരുന്ന ഇറാന്റെ കപ്പല്‍ ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്തതിനെ തുടര്‍ന്നു ബ്രിട്ടന്റെ കപ്പല്‍ പിടിച്ചെടുക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. അമേരിക്കയുടെ ഡ്രോണ്‍ ഹോര്‍മുസ് കടലിടുക്കിനു സമീപം ഇറാന്‍ വെടിവച്ചിട്ടതിനെ തുടര്‍ന്ന് യുദ്ധസമാന സാഹചര്യമാണ് മേഖലയില്‍ നിലനില്‍ക്കുന്നത്. ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം വര്‍ധിപ്പിക്കുകയും 2015-ലെ ആണവകരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുമെന്നു തുറന്നടിക്കുകയും ചെയ്ത സാഹചര്യത്തോടെ കടുത്ത ആശങ്കയാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com