ADVERTISEMENT

തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജിൽ എതിർക്കുന്നവരെ അടിച്ചൊതുക്കാന്‍ തീരുമാനിച്ചിരുന്നെന്ന് മൊഴി. പ്രതികളായ ശിവരഞ്ജിത്തും നസീമുമാണ് മൊഴി നൽകിയത്. യൂണിറ്റ് കമ്മിറ്റിയെ എതിർത്തതാണ് അഖിലിനോട് വൈരാഗ്യത്തിന് കാരണം. അഖിലിനെയും കൂട്ടുകാരെയും നേരിടാന്‍ പുറത്തുനിന്ന് ആളെ വിളിച്ചെന്നും പ്രതികൾ പറഞ്ഞു. 

തന്നെ കുത്തിയത് എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന  ശിവരഞ്ജിത്തെന്ന് യൂണിവേഴ്സിറ്റി കോളജില്‍ വധശ്രമത്തിനിരയായ അഖില്‍ ചന്ദ്രൻ മൊഴി നൽകിയിരുന്നു. യൂണിറ്റ് സെക്രട്ടറിയായിരുന്ന നസീം പിടിച്ചുവച്ചുവെന്നും അക്രമം ആസൂത്രിതമായിരുന്നുവെന്നും  അഖില്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.  ഇരുപത്തിയഞ്ചോളം പേരാണ്  അക്രമി സംഘത്തിലുണ്ടായിരുന്നത്. 

പാട്ട് പാടിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പാടരുതെന്നും ക്ലാസിലേക്ക് പോകണമെന്നും യൂണിറ്റ് കമ്മിറ്റിക്കാര്‍ നിര്‍ദേശിച്ചു. ഇതനുസരിക്കാതിരുന്നപ്പോള്‍ സംഘര്‍ഷം തുടങ്ങിയെന്ന് അഖില്‍ മൊഴി നൽകി. അക്രമം ആസൂത്രിതമായിരുന്നുവെന്ന എഫ് ഐ ആറിലേയും   റിമാന്‍ഡ് റിപ്പോര്‍ട്ടിലേയും വിവരങ്ങള്‍ അഖിലിന്റെ മൊഴിയില്‍ സാധൂകരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com