ADVERTISEMENT

കൊച്ചി∙ ഇന്നലെ പ്രകടമാക്കിയ മുന്നേറ്റപ്രവണത ഇന്ന് ഇന്ത്യൻ വിപണിക്ക് രാവിലത്തെ സെഷനിൽ നിലനിർത്താൻ സാധിച്ചിട്ടില്ല. നിഫ്റ്റി രാവിലെ ഓപ്പൺ ചെയ്തശേഷം ഒരവസരത്തിൽ ശക്തമായ വിൽപന സമ്മർദം നേരിട്ടിരുന്നു.

ഇന്നലെ 11687.50ൽ ക്ലോസ് ചെയ്ത നിഫ്റ്റി 11675.60ൽ ആണ് ഓപ്പൺ ചെയ്തത്. തുടർന്ന് 11644.85 വരെ ഇടിവ് രേഖപ്പെടുത്തി. സെൻസെക്സാകട്ടെ നേരിയ ഇടിവിൽ 39204.47ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. തുടർന്ന് 39087.76 വരെ ഇടിവ് പ്രകടമാട്ടി. ഇന്ന് നിഫ്റ്റിക്ക് ഏറ്റവും അടുത്തുള്ള ഒരു സപ്പോർട്ട് 11655 ലവലിലാണ് പ്രതീക്ഷിക്കുന്നതെന്ന് ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലിയിരുത്തുന്നു. ഇതിനു താഴെ 11630ന് നിഫ്റ്റിക്ക് സപ്പോർട് ലഭിച്ചേക്കും. മുകളിലേയ്ക്ക് പ്രതീക്ഷിക്കാവുന്ന റെസിസ്റ്റൻസ് 11712 ലവലിലായിരിക്കുമെന്നാണ് വിലയിരുത്തൽ.

വിപണിയിൽ നിന്നുള്ള പ്രധാന ചലനങ്ങൾ

∙ ഇന്ന് ആഗോള വിപണികളിൽ നിന്നു കാര്യമായ ഒരു സപ്പോർട്ട് ഇന്ത്യൻ വിപണിക്ക് ലഭിക്കുന്നില്ല.

∙ ഇന്നലെ അമേരിക്കൻ ഓഹരി വിപണി ഡൗജോൺസ് 100 പോയിന്റിനു മുകളിലുള്ള ഇടിവ് നേരിട്ടിരുന്നു. അമേരിക്കയിൽ കമ്പനികളുടെ കോർപ്പറേറ്റ് ഫലങ്ങൾ വരുന്നതും യുഎസ്–ചൈന വ്യാപാരത്തർക്കങ്ങൾ രൂക്ഷമാകുന്നു എന്ന റിപ്പോർട്ടുകളും പൊതുവേ ഒരു നെഗറ്റീവ് പ്രവണതയാണ് ആഗോള തലത്തിൽ നൽകിയിരിക്കുന്നത്. 

∙ ഏഷ്യൻ വിപണികളിലും ഇന്ന് ഒരു ‍ഇടിവ് പ്രവണത പ്രകടമാണ്. 

∙ തുടർച്ചയായ നാലാം ദിവസവും രാജ്യാന്തര വിപണിയിൽ എണ്ണ വിലയിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. 

∙ ഇന്ന് വിപണിയിൽ സെക്ടറുകളിൽ കാര്യമായ ഒരു ചലനം കാണുന്നില്ല. എന്നിരുന്നാലും പിഎസ്‍യു ബാങ്കുകളിൽ നേരിയ ഒരു നേട്ടം നിലനിൽക്കുന്നുണ്ട്.

∙ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഐബിസി (ഇന്ത്യൻ ബാങ്കറപ്റ്റ്സി കോഡ്)ൽ ചില പുതിയ ഭേദഗതികൾ നിർദേശിച്ചിട്ടുണ്ട്. ഇത് പൊതുവേ ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചു പിടിക്കാൻ ബാങ്കുകൾക്ക് സഹായകരമാകും എന്നുള്ള പ്രതീക്ഷയുണ്ട്.

∙ ഇന്നലെ വിപണി ക്ലോസ് ചെയ്ത ശേഷം പുറത്തുവന്ന ഒന്നാം പാദ പ്രവർത്തന ഫലങ്ങളെല്ലാം ഒരു നെഗറ്റീവ് പ്രവണതയാണ് നൽകിയിരിക്കുന്നത്. 

ഏറ്റവും പ്രധാനമായത് വിപ്രൊയുടെ വരുമാനത്തിൽ ഒന്നാം പാദത്തിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. അതുപോലെ യെസ്ബാങ്ക് സമീപനാളുകളിൽ ഏറ്റവും മോശം പ്രകടനമാണ് വിപണിയിൽ നടത്തുന്നത്. ഇവരുടെ പ്രവർത്തനഫലവും വിപണിയെ നിരാശപ്പെടുത്തിയിരിക്കുയാണ്. 

∙ മധ്യനിര ഐടി കമ്പനിയായ മൈൻഡ്ട്രീ പത്തുശതമാനത്തിനു മുകളിൽ ഇടിവ് കാണിച്ചിട്ടുണ്ട്. മോശം പ്രവർത്തനഫലം കാണിച്ചതിനെ തുടർന്നാണ് ഇത്. 

പൊതുവെ ഒന്നാം പാദ പ്രവർത്തന റിപ്പോർട്ടുകൾ ഈ ദിവസങ്ങളിൽ വിപണിക്ക് ഒരു വിൽപന സമ്മർദമുണ്ടാക്കുന്നുണ്ട്. 

∙ ഇന്ന് എസിസി, എൽആൻഡ്ടി ഇൻഫൊടെക്, സയന്റ് തുടങ്ങിയ കമ്പനികളുടെ പ്രവർത്തന റിപ്പോർടുകൾ പുറത്തു വരും. 

∙ വിപണിയിൽ പ്രധാനമായും ഈ പ്രവർത്തനഫലങ്ങളോടുള്ള പ്രതികരണമാണ് പ്രതിഫലിക്കുന്നത്. 

∙ ഇനി യുഎസ് സെൻട്രൽ ബാങ്കിന്റെ ജൂലൈ 31ലെ തീരുമാനം ആയിരിക്കും ആഗോള വിപണി സെന്റിമെന്റിനെ നിയന്ത്രിക്കുന്നത് എന്നാണ് വിലയിരുത്തുന്നത്. 

∙ ഇന്ന് നിഫ്റ്റി, ബാങ്ക് നിഫ്റ്റി പ്രതിവാര ഓപ്ഷൻ എക്സ്പയറി ആയതിനാൽ ഉച്ചകഴിഞ്ഞ് വിപണിയിൽ ഉയർന്ന നിലയിലുള്ള ഒരു അനിശ്ചിതാവസ്ഥ പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com