ADVERTISEMENT

പാലക്കാട്∙  എ.ആര്‍.ക്യാംപിലെ പൊലീസുകാരന്‍ കുമാറിന്‍റെ മരണം മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചതിനാലെന്ന് ബന്ധുക്കള്‍. ആദിവാസിയായ കുമാറിന് ജാതിവിവേചനം നേരിടേണ്ടി വന്നെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഭാര്യ സജിനി പറഞ്ഞു. രണ്ടുദിവസം മുന്‍പാണ് കുമാറിനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടു. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കാനാണ് ഡിഐജി എസ്. സുരേന്ദ്രൻ ഉത്തരവിട്ടത്. ഇന്നു തന്നെ കുമാറിന്റെ ഭാര്യയുടെ മൊഴിയെടുക്കുമെന്നാണ് വിവരം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com