ADVERTISEMENT

തിരുവനന്തപുരം∙ അമ്പൂരി കൊലപാതകത്തിലെ മുഖ്യ പ്രതി അഖിൽ എസ്.നായർ മുങ്ങിയതായി സംശയം. താൻ ഒളിവിൽ അല്ലെന്നും കഴിഞ്ഞ 29 ന് ജോലിയിൽ തിരികെ പ്രവേശിച്ചുവെന്നും  ലഡാക്കിലെ സൈനിക കേന്ദ്രത്തിലാണ് ഇപ്പോഴെന്നുമായിരുന്നു അഖിൽ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നത്. അവധി ലഭിച്ചിട്ടുണ്ടെന്നും നാട്ടിലെത്തിയാലുടൻ‍ പൊലീസിന് കീഴടങ്ങുമെന്നും അഖിൽ പറഞ്ഞിരുന്നു. എന്നാൽ അഖിൽ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്ന് െപാലീസ് വ്യക്തമാക്കി. അഖിൽ രണ്ടു ദിവസത്തിനകം കീഴടങ്ങുമെന്ന് അച്ഛൻ മണിയൻ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. രണ്ടാം പ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുലിനെ  തിരുവനന്തപുരം–കൊല്ലം അതിർത്തിയിലെ ഒളിയിടത്തിൽ നിന്ന്  പൊലീസ് ഇന്ന് പിടികൂടിയിരുന്നു. 

കഴിഞ്ഞ ദിവസം നിരവധി തവണ മകൻ ഫോൺ ചെയ്തതായും അച്ഛൻ വെളിപ്പെടുത്തി. കൊലപാതകത്തിൽ വൻ ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. രാഖിയുടെ മൃതദേഹം കണ്ടെത്തിയിട്ട് മൂന്ന് ദിവസമായിട്ടും മുഖ്യപ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നുള്ളതും പൊലീസിനെ പ്രതിരോധത്തിലാക്കി. മകൻ പട്ടാള ഉദ്യോഗസ്ഥരുമൊത്ത് ഉടൻ നാട്ടിലേത്തുമെന്നും മകൻ നിരപരാധിയാണെന്നുമാണ് അഖിലിന്റെ അച്ഛൻ മണിയന്റെ വാദം.

കേസിൽ അഖിലിന്‍റെ ബന്ധുക്കൾ ഉൾപ്പെടെയുളളവരെയും പൊലീസ് സംശയിക്കുന്നുണ്ട്. അഖിലും രാഖിയും സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞിട്ടും കസ്റ്റഡിയിലെടുക്കാനോ ഫൊറൻസിക് പരിശോധനയ്ക്കോ പൊലീസ് തയാറായിരുന്നില്ല. മൃതദേഹത്തിൽ നിന്ന് വസ്ത്രങ്ങൾ മാറ്റി നഗ്നമാക്കിയാണ് കുഴിച്ചിട്ടത്. പ്രതികളെ കണ്ടെത്തിയാൽ ‍മാത്രമേ വസ്ത്രങ്ങൾ കണ്ടെത്താൻ സാധിക്കുവെന്ന നിലപാടിലാണ് പൊലീസ്.

കൊലപാതകം നടന്ന ദിവസം രാഖി നെയ്യാറ്റിന്‍കരയിലെത്തിയെന്ന് സ്ഥിരീകരിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. വൈകിട്ട് ആറേമുക്കാലോട് കൂടി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപത്തൂടെ നടക്കുന്ന ദൃശ്യങ്ങളാണ് ശേഖരിച്ചത്. ഇതിന് ശേഷം അഖിലിന്റെ നേതൃത്വത്തിലെ സംഘം കാറില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

രാഖിയും അഖിലും വിവാഹിതരായിരുന്നുവെന്ന് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ െപാലീസ് വെളിപ്പെടുത്തിയിരുന്നു. ഭാര്യാഭര്‍ത്താക്കന്‍മാരായി കഴിയുന്നതിനിടെ അഖിലിന്റെ  മറ്റൊരു വിവാഹത്തിനുള്ള  ശ്രമം രാഖി തടഞ്ഞതാണ് കൊലയ്ക്ക് കാരണമായത്. രാഖിയെ കൊലപ്പെടുത്തിയത് അഖിലും സഹോദരന്‍ രാഹുലും ചേര്‍ന്നെന്നും റിപ്പോര്‍ട്ടിലുണ്ട് . രാഹുല്‍ കഴുത്ത് ഞെരിച്ചു ബോധം  കെടുത്തിയശേഷം അഖില്‍ കയറുകൊണ്ട് കഴുത്തില്‍ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.  

English Summary: Amboori murder case: Father urges accused to surrender before police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com