ADVERTISEMENT

തൃശൂര്‍ ∙ ചേര്‍പ്പ്, തൃപ്രയാര്‍ റോഡിലെ കുഴിയില്‍ വീണു പരുക്കേറ്റ ബൈക്ക് യാത്രക്കാരനെ സഹായിക്കാന്‍ പുറത്തിറങ്ങിയ ഗീത ഗോപി എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞു. റോഡ് നവീകരിക്കാത്തതാണു നാട്ടുകാരെ പ്രകോപ്പിച്ചത്. ജനവികാരം മനസിലാക്കിയ എംഎല്‍എ. ഉടനെ, പിഡബ്ല്യുഡി ഓഫിസിനു മുൻപിൽ കുത്തിയിരിപ്പു സമരം നടത്തി.

അവസാനം, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പാറപ്പൊടിയിറക്കി കുഴി മൂടിയതോടെയാണു സമരം അവസാനിപ്പിച്ചത്. നാട്ടിക നിയമസഭ മണ്ഡലത്തിൽ നിന്നുള്ള സിപിഐ എംഎൽഎയാണ് ഗീത ഗോപി.

ഇതിനിടെ, എംഎല്‍എയുടേത് സമര നാടകമാണെന്ന് ആരോപിച്ചു പൊതുമരാമത്ത് ഓഫിസിനു മുൻപില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com