ADVERTISEMENT

വൈറ്റില∙ പാലാരിവട്ടത്തിന് പിന്നാലെ വൈറ്റില മേല്‍പ്പാലത്തിന്റെ പണിയിലും ഉദ്യോഗസ്ഥവീഴ്ച. വീഴ്ചയെപ്പറ്റി പൊതുമരാമത്ത് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം റിപ്പോര്‍ട്ട് നല്‍കി.  പണി നിര്‍ത്തിവയ്ക്കാനും ആലോചനയുണ്ട്. മേല്‍നോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുന്നില്ലായെന്നാണ് ആക്ഷേപം.

മേൽപ്പാല നിര്‍മാണത്തിന്റെ നിലവാരത്തിലും സംശയമുണ്ട്. കഴിഞ്ഞ മാസത്തെ നിലവാര പരിശോധനയില്‍ കോണ്‍ക്രീറ്റിന്റെ ഫലം തൃപ്തികരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഡര്‍, ഡെക്ക് സ്ലാബ് എന്നിവയി‌ല്‍ അപാകത വ്യക്തമായി. ഇതോടെ കരാറുകാരന്റെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടെന്നു വേണം കരുതാൻ. കൂടുതല്‍ ഫലം വരാന്‍ കാത്തിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com