ADVERTISEMENT

ന്യൂഡല്‍ഹി∙ മുത്തലാഖ് ബില്ലിനെ പിന്തുണച്ചവർക്കു നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ ഇരു സഭകളിലും ബിൽ പാസാക്കുന്നതിന് പിന്തുണച്ച എല്ലാ എംപിമാർക്കും കക്ഷികൾക്കും നന്ദി അറിയിക്കുകയാണ്. ഇത്തരമൊരു നീക്കം ഇന്ത്യൻ ചരിത്രത്തിൽ എല്ലായ്പ്പോഴും ഓർമിക്കപ്പെടും. പ്രാചീനമായ ഒരു ആചാരം ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ എത്തിച്ചിരിക്കുന്നു.

മുസ്‍ലിം വനിതകളോടു ചെയ്തിരുന്ന ചരിത്രപരമായ ഒരു തെറ്റാണ് പാർലമെന്റ് തിരുത്തിയത്. ലിംഗനീതിയുടെ വിജയമാണിത്. ഇന്ത്യയ്ക്ക് ആനന്ദത്തിന്റെ ദിവസമാണിത്. വനിതകൾ അര്‍ഹിച്ച മാന്യത സമൂഹത്തിൽ നൽകാൻ മുത്തലാഖ് നിരോധന ബില്ലിലൂടെ സാധ്യമാകുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ പ്രതികരിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിൽ സുപ്രധാനമായ ദിനമാണ് ഇതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

മുത്തലാഖിനെ നിയമം മൂലം നിരോധിക്കാൻ പ്രയത്നിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയാണ്. ചരിത്രപരമായ ഈ ബില്ലിനെ പിന്തുണച്ച എല്ലാ പാർട്ടികള്‍ക്കും നന്ദി അറിയിക്കുന്നതായും അമിത് ഷാ പ്രതികരിച്ചു. ഭരണഘടന, ജനാധിപത്യം, പാർലമെന്റ് ചരിത്രം എന്നിവയിലെല്ലാം ഏറ്റവും തിളക്കമാർന്ന ദിവസം ഇതാണെന്നു കേന്ദ്ര ന്യനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‍വി അറിയിച്ചു.

English Summary: Historical wrong done to Muslim women corrected, PM Modi on Triple Talaq Bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com