ADVERTISEMENT

സ്കൂളിലെ പുതിയ പാഠപുസ്തകങ്ങളിൽ ഇക്കൊല്ലം മുതൽ മനോരമ ആഴ്ചപ്പതിപ്പിലുള്ളതുപോലുള്ള ക്യുആർ കോഡുകൾ വന്നുതുടങ്ങിയത് അറിഞ്ഞോ?  അധിക പാഠവിഭവങ്ങളുള്ള ഓഡിയോകളും വിഡിയോകളുമാണതിൽ. അതു കാണുകയും കേൾക്കുകയും കൂടി ചെയ്താലേ പഠനം പൂർണമാകൂ.

സ്കൂളിൽ വലിയ സ്ക്രീനിൽ അധ്യാപകൻ അതു പ്രോജക്ട് ചെയ്തു കാണിച്ചു വിശദമായി പറഞ്ഞുകൊടുക്കുമെങ്കിലും, വീട്ടിൽ അമ്മ ഒരിക്കൽകൂടി ഫോണിൽ സ്കാൻ ചെയ്തുകാണിച്ചാലേ കുട്ടിക്കതു മനസ്സിൽ  ഉറയ്ക്കൂ. അതിന് അമ്മയ്ക്ക് ഉയർന്ന  വിദ്യാഭ്യാസയോഗ്യതയോ ബിരുദമോ വേണമെന്നില്ല. സ്നേഹപുരസരം മക്കളെ അടുത്തു വിളിച്ചിരുത്തി ഫോണിൽ സ്കാൻ ചെയ്തത്  കാണിച്ചും കേൾപ്പിച്ചും കുറച്ചുനേരം കൂടെയിരുന്നു പറഞ്ഞുകൊടുക്കാനുള്ള ‘അമ്മ മനസ്സ്’ മാത്രം മതി.

അതിന് അമ്മമാരെ സഹായിക്കാൻ മനോരമ ആഴ്ചപ്പതിപ്പിൽ ‘സ്മാർട്ടമ്മ’ എന്ന ഒരു പംക്തി തന്നെ തുടങ്ങിയിരിക്കുകയാണ്. ഓരോ വിഷയത്തിലും പ്രാവീണ്യം നേടിയ പരിചയസമ്പന്നരായ അധ്യാപകരുടെ കൂട്ടായ്മയാണ് അതൊരുക്കുന്നത്. അതതു വിഷയം കൂടുതൽ ലളിതമായി അമ്മമാർക്ക് വിവരിച്ചു കൊടുക്കുന്നതിനു ഈ അധ്യാപകർ തയാറാക്കുന്ന വിഡിയോകളും ഓഡിയോകളും അടങ്ങുന്ന ക്യുആർ കോഡുകൾ  ആഴ്ചപ്പതിപ്പിലെ സ്മാർടമ്മയുടെ ഓരോ ലക്കവും വേറെയുമുണ്ടാകും. 

ഫോണിൽ പ്ലേസ്റ്റോറിൽനിന്നു സൗജന്യമായി ലഭിക്കുന്ന ക്യുആർ കോഡ്  സ്കാനർ  ഒരിക്കൽ മാത്രം ഡൗൺലോഡു ചെയ്താൽ മതി. അല്ലെങ്കില്‍ മനോരമ ഓണ്‍ലൈന്‍ ന്യൂസ് ആപ്പിലെ ക്യൂ ആര്‍ കോഡ് സ്‌കാനര്‍ ഉപയോഗിക്കാം. മനോരമ ഓണ്‍ലൈന്‍ ന്യൂസ് ആപ് ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക് ചെയ്യുക.

അതറിയാത്തവർക്ക് അറിയുന്നവരുടെ സഹായം തേടാം. അമ്മ അതോടെ ‘വീട്ടിലെ ടീച്ചറാ’കും. മക്കൾ പിന്നെ ട്യൂഷന് ഓടി നടക്കേണ്ട. സമയലാഭവും പണലാഭവും വേറെ. തീർന്നില്ല, വീട്ടിലെ ഏതു പ്രായക്കാർക്കും മനോരമ ആഴ്ചപ്പതിപ്പ് ഒരാഴ്ച മുഴുവൻ അടിപൊളി എന്റർടെയ്ൻമെന്റാകും.

സമയക്കുറവുള്ളവർക്ക് അടുക്കള ജോലിക്കിടയിലും യാത്രയ്ക്കിടയിലും പ്രഭാത സവാരിക്കിടയിലും ആഴ്ചപ്പതിപ്പിലെ നല്ലനല്ല കഥകളും കേൾക്കാം. ഒഴിവുവേളകളിൽ ചലച്ചിത്രഗാന രംഗങ്ങളും മറ്റു വിഡിയോകളും കണ്ടിരിക്കാം. 10 രൂപയ്ക്ക് പത്തിരട്ടി അധിക വിഭവം!

*NCERT യുടെ നിർദേശാനുസരണം ഇന്ത്യയിലെ പ്രചാരത്തിലുള്ള എല്ലാ മീഡിയം പാഠപുസ്തകങ്ങളിലെയും ക്ലാസുകളിലെ സിലബസ് ഏതാണ്ട് ഒരുപോലെയായിരിക്കും. അതിനാൽ സ്കൂളിൽ പഠിക്കുന്ന കുട്ടികളുള്ള അമ്മമാർക്കെല്ലാം ‘സ്മാർട്ടമ്മ’ പംക്തി സഹായകരമാകും. ഇ–വീക്‌ലിയുടെ വരിക്കാർക്കും ഇതു പ്രയോജനപ്പെടുത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com