ADVERTISEMENT

തിരുവനന്തപുരം∙ ഇടുക്കി പട്ടയഭൂമിയിലെ അനധികൃത നിർമാണങ്ങൾക്ക് സാധുത നൽകാൻ മന്ത്രിസഭാ യോഗതീരുമാനം. 15 സെന്റ് ഭൂമിയിലെ 1500 ചതുരശ്ര അടി വരെയുള്ള നിർമാണങ്ങൾക്കാണ് സാധുത നൽകുക. ഇതിനു മുകളിലുള്ളത് സർക്കാർ ഏറ്റെടുക്കും. മറ്റു ജില്ലകളിൽ ഭൂമിയുള്ളവർക്ക് ആനുകൂല്യം കിട്ടില്ല. 1964–ലെ ഭൂനിയമപ്രകാരം പതിച്ചുനൽകിയ പട്ടയ ഭൂമിയിൽ നിർമിച്ച കെട്ടിടങ്ങൾക്കാണ് ഇളവ് ലഭിക്കുക. മന്ത്രിസഭാ യോഗത്തിന്റേതാണു തീരുമാനം.

ഇടുക്കിയിലെ ചെറുകിട വ്യാപാരികൾക്കും കർഷകർക്കും ഈ തീരുമാനം സഹായകമാകുമെന്നാണു പ്രതീക്ഷ. സിപിഐയും സിപിഎമ്മും ഇക്കാര്യത്തിൽ നേരത്തെ തീരുമാനമെടുത്തിരുന്നു. ഭൂപരിധി 1500 സ്ക്വയർ ഫീറ്റാക്കണമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനാണ് തീരുമാനമെടുത്തത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com