ADVERTISEMENT

തിരുവനന്തപുരം∙ കര്‍ഷകരുടെ വായ്പകള്‍ക്കു ഡിസംബര്‍ 31 വരെ മോറട്ടോറിയം തുടരും. വായ്പകള്‍ പുനഃക്രമീകരിക്കാത്തവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് ഉന്നതതല യോഗത്തിനുശേഷം കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. കൃഷി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ജില്ലാ തല ഉപസമിതികളുടെ അനുമതിയില്ലാതെ സംസ്ഥാനത്തൊരിടത്തും കര്‍ഷകര്‍ക്കെതിരെ ജപ്തിനടപടി ഉണ്ടാവില്ല.

മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിലാണ് ജപ്തി ഭീഷണിയിലുള്ള കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന നടപടികള്‍ തീരുമാനിച്ചത്. മോറട്ടോറിയം സംബന്ധിച്ച് സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്ക് തീരുമാനിക്കാമെന്ന് ആര്‍ബിഐ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. പുനഃക്രമീകരിക്കാത്ത വായ്പകളുടെ മോറട്ടോറിയം നീട്ടുന്നതെങ്ങനെയെന്ന് ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് തീരുമാനിക്കാം.

നിലവിലെ വായ്പ പലിശയടച്ച് പുതുക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. ഇക്കാര്യം അടുത്തദിവസം ചേരുന്ന എസ്എല്‍ബിസിയുടെ ഉപസമിതി തീരുമാനിക്കും. പുതിയ വായ്പ അനുവദിക്കുന്ന കാര്യത്തിലും ഉപസമിതി തീരുമാനമെടുക്കും.

കുടിശിക വരുത്തിയ കര്‍ഷകര്‍ക്കെതിരെ ജില്ലാതല ഉപസമിതിയുടെ അനുമതിയില്ലാതെ ജപ്തി നടപടിയെടുക്കില്ല. വയനാട്ടിലും ഇടുക്കിയിലും നിലവിലുള്ള ഉപസമിതികള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ജപ്തിനടപടികള്‍ മരവിപ്പിച്ച സര്‍ക്കാര്‍ തീരുമാനം നിലനില്‍ക്കുകയാണെന്നും കര്‍ഷകര്‍ ഭയപ്പെടേണ്ടെന്നും മന്ത്രി വ്യക്തമാക്കി.   

English Summary: Kerala extends moratorium on farm-loan repayment till December 31

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com