ADVERTISEMENT

മലപ്പുറം ∙ കാറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് ഒൻപതുവയസുകാരൻ മരിച്ചു. പാലക്കാട് പുതുനഗരം മേലെക്കാട് അബൂതാഹിറിന്റെ മകൻ ആദിൽ ആണ് മരിച്ചത്. കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽ തിരൂർക്കാട് ഐടിസിക്ക് സമീപം പുലർച്ചെ മൂന്നിനായിരുന്നു അപകടം.

ആദിലിന്റെ മാതാവിനെ കോഴിക്കോട് വിമാനത്താവളത്തിൽ വിട്ട് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും എതിരെ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആദിലിനെയും അബൂതാഹിറിനെയും മറ്റു രണ്ട് കുട്ടികളെയും ഉടൻതന്നെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പതിനൊന്നോടെയാണ് ആദിൽ മരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com