ADVERTISEMENT

തിരുവനന്തപുരം ∙ മലങ്കര സഭാ തർക്കത്തിൽ ഏഴു ദിവസത്തിനുള്ളിൽ സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കും ഉദ്യോഗസ്ഥർക്കുമെതിരെ കോടതിയലക്ഷ്യ ഹർജി നൽകുമെന്ന് ഓർത്തഡോക്സ് സഭ. ഇക്കാര്യം വ്യക്തമാക്കി ചീഫ് സെക്രട്ടറി ടോം ജോസിനു നോട്ടിസ് നൽകിയതായി സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ അറിയിച്ചു. കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുന്നതിനു മുന്നോടിയായി നിയമപ്രകാരം നൽകേണ്ട നോട്ടിസ് ആണിത്.

നിശ്ചിത സമയപരിധിക്കുള്ളിൽ വിധി നടപ്പാക്കുന്നില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും ബിജു ഉമ്മൻ പറഞ്ഞു. നോട്ടിസ് ചീഫ് സെക്രട്ടറിക്കു മെയിൽ ചെയ്യുകയും റജിസ്റ്റേർഡ് തപാലിൽ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാഴ്ച മുൻപ് ചീഫ് സെക്രട്ടറിക്കു സഭാ നേതൃത്വം കത്തയച്ചിരുന്നുവെങ്കിലും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണു നോട്ടിസിലേക്കു നീങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com