ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി– റാഞ്ചി രാജധാനി എക്സ്പ്രസിൽ റെയിൽവേ ജീവനക്കാർ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി പരാതി. മയക്കുമരുന്നു കലർത്തിയ ഐസ്ക്രീം നൽകി ടിക്കറ്റ് എക്സാമിനറും പാൻട്രീ ജീവനക്കാരും ചേർന്ന് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. സംഭവത്തിൽ റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു.

പെൺകുട്ടിയുടെ സുഹൃത്തായ വിദ്യാർഥിനിയുടെ ട്വീറ്റിലൂടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. ഇത്രയും ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ഉചിതമായ നടപടിയുണ്ടായില്ലെന്ന്  പെൺകുട്ടിയുടെ സൃഹൃത്ത് ആരോപിക്കുന്നു. ഇനിയും നടപടി വൈകിയാൽ പ്രതികൾ രക്ഷപ്പെടുമെന്നും മനുഷ്യത്വരഹിതമായ പ്രവർത്തനം ഇനിയും തുടരുമെന്നും പെൺകുട്ടി സമൂഹമാധ്യമങ്ങളിലൂടെ ആശങ്കപ്പെട്ടു. 

ഇരയായ പെൺകുട്ടി വിദ്യാർഥിനിയാണെന്നും നിയമനടപടികളിലേക്കു വലിച്ചിഴക്കപ്പെട്ടാൽ സമാധാനപരമായ ജീവിതം നയിക്കാൻ സാധിക്കുമോയെന്നു ഭയമുണ്ടെന്നും പെൺകുട്ടി ട്വീറ്റ് ചെയ്തു. റെയിൽവേ മന്ത്രിയെയും ഉന്നത ഉദ്യോഗസ്ഥരെയും ടാഗ് ചെയ്തു കൊണ്ടായിരുന്നു പെൺകുട്ടിയുടെ ട്വീറ്റ്. സംഭവത്തിൽ ഇരയാക്കപ്പെട്ട പെൺകുട്ടി പരാതി നൽകിയിട്ടുണ്ടെന്നും ട്വീറ്റിൽ പറയുന്നു. 

പെൺകുട്ടിയുടെ ട്വീറ്റിന് മറുപടിയായി വിഷയം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും ഉചിതമായ നടപടിയെടുക്കുമെന്നും റെയിൽവേ മറുപടി നൽകി. റാഞ്ചി റെയിൽവേ ഡിവിഷൻ അന്വേഷണത്തിനു ഉത്തരവിട്ടു. 

English Summary: Student Allegedly Molested On Rajdhani By Staff, Drugged With Ice Cream

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com