ADVERTISEMENT

ന്യൂഡൽഹി∙ നേരിട്ടുള്ള വിദേശനിക്ഷേപ വ്യവസ്ഥകളില്‍ അയവുവരുത്തി കേന്ദ്രസര്‍ക്കാര്‍. സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ മേഖല, ഡിജിറ്റൽ മേഖല,  ഉൽപാദനമേഖല എന്നിവയിലാണ് വ്യവസ്ഥകൾ ലഘൂകരിച്ചിരിക്കുന്നത്. ആടിയുലയുന്ന സാമ്പത്തിക മേഖലയെ പിടിച്ചു നിർത്താനാണു വിദേശനിക്ഷേപ വ്യവസ്ഥകൾ ഉദാരമാക്കിയ നടപടിയെന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

രാജ്യത്ത് വിദേശ നിക്ഷേപം കൂട്ടുകയാണ് നിക്ഷേപവ്യവസ്ഥകളിൽ അയവു വരുത്തിയതോടെ ലക്ഷ്യം വയ്ക്കുന്നത്. ഇതു നിക്ഷേപം, കൂടുതൽ തൊഴിൽ സൃഷ്ടിക്കൽ, സാമ്പത്തിക വളർച്ച തുടങ്ങിയവയിൽ ഏറെ സഹായകരമാകും. കൂടുതൽ നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കുമെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഡിജിറ്റൽ മീഡിയയിൽ 26 ശതമാനം വിദേശ നിക്ഷേപമാണ് അനുവദിച്ചിരിക്കുന്നത്. കല്‍ക്കരി ഖനനത്തില്‍ നൂറുശതമാനം നേരിട്ടുള്ള വിദേശനിക്ഷേപത്തിനും സർക്കാർ അനുമതി നൽകി. രാജ്യാന്തര തലത്തിൽ മികച്ച കൽക്കരി വിപണിയാകാൻ ഇതു സഹായകമാകുമെന്നാണ് വിലയിരുത്തൽ. പ്രാദേശിക ഉല്‍പാദനത്തിനും 100% നേരിട്ടുള്ള നിക്ഷേപത്തിന് അനുമതി നൽകി.

സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ വ്യാപാരരംഗത്തെ പ്രാദേശിക നിക്ഷേപങ്ങൾ ഉദാരമാക്കിയതോടെ വ്യാപാരസ്ഥാപനങ്ങള്‍ ആരംഭിക്കുന്നത് മുന്‍പു തന്നെ ഓണ്‍ലൈന്‍ വ്യാപാരം തുടങ്ങാം. ഓൺലെൻ വ്യാപാരം ലോജിസ്റ്റിക്, ഡിജിറ്റൽ പണമിടപാട് രംഗം എന്നീ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഗോയൽ വ്യക്തമാക്കി.

രാജ്യത്തു പുതിയതായി 75 മെഡിക്കൽ കോളജുകൾ ആരംഭിക്കുന്നതിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു.  2022ഓടെ പുതിയ കോളജുകൾ പ്രവർത്തനം ആരംഭിക്കുമെന്നും അതുവഴി 15,700 സീറ്റുകൾ അധികം ലഭിക്കുമെന്നും ജാവഡേക്കർ പറഞ്ഞു.

English Summary: After tax incentives, govt brings in FDI reforms to propel growth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com