ADVERTISEMENT

ഇസ്‍ലാമബാദ്∙ ഇന്ത്യ–പാക്കിസ്ഥാന്‍ യുദ്ധം ഒക്ടോബറിലോ അതു കഴിഞ്ഞുള്ള മാസമോ നടക്കാനാണു സാധ്യതയെന്ന് പാക്കിസ്ഥാന്‍ റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ്. കശ്മീരിലെ പോരാട്ടത്തിന് തീരുമാനമാക്കേണ്ട സമയം വന്നിരിക്കുകയാണെന്നും റാവൽപിണ്ടിയിൽ മാധ്യമങ്ങളോടു സംസാരിക്കവെ പാക്ക് മന്ത്രി പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അവസാനത്തെ യുദ്ധമായിരിക്കും ഇതെന്നും പാക്കിസ്ഥാൻ മന്ത്രി പറഞ്ഞതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ മുസ്‍ലിം വിരുദ്ധത ജിന്ന നേരത്തേ തിരിച്ചറിഞ്ഞതാണ്. ഇന്ത്യയുമായി ഇനിയും ചർച്ചയുടെ സാധ്യതകള്‍ തേടുന്നവർ മണ്ടന്‍മാരാണെന്നും പാക്കിസ്ഥാൻ റെയില്‍വേ മന്ത്രി ആരോപിച്ചു. 

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ ആണവായുധ യുദ്ധത്തെക്കുറിച്ചു പറഞ്ഞ് ഇന്ത്യയെ ഭീഷണിപ്പെടുത്തിയതിന് രണ്ടു ദിവസത്തിനിപ്പുറമാണ് പാക്കിസ്ഥാൻ റെയിൽവേ മന്ത്രിയുടെ പ്രസ്താവന. കശ്മീരിന് വേണ്ടി ഏതറ്റംവരെയും പോകുമെന്നും ആണവായുധം ഉപയോഗിക്കുന്നതിനു ഭയമൊന്നുമില്ലെന്നും ഇമ്രാൻ കഴിഞ്ഞ ദിവസം ഒരു പാക്ക് മാധ്യമത്തോടു പറഞ്ഞിരുന്നു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു പിന്നാലെ ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പാക്കിസ്ഥാൻ രംഗത്തെത്തിയിരുന്നു. എന്നാൽ വിഷയത്തിൽ രാജ്യാന്തര പിന്തുണ നേടാനുള്ള പാക്ക് ശ്രമം പരാജയപ്പെടുകയാണുണ്ടായത്.

English Summary: Pakistan minister predicts war with India in October or following month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com