ADVERTISEMENT

ലിമ∙ ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ ബലി നല്‍കിയ 227 കുട്ടികളുടെ ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തി. 12 മുതല്‍ 14-ാം നൂറ്റാണ്ടു വരെ പെറുവില്‍ നിലനിന്നിരുന്ന ചിമു നാഗരിക സംസ്‌കാര കാലത്ത് ബലി അര്‍പ്പിക്കപ്പെട്ട കുട്ടികളുടെ അവശിഷ്ടങ്ങളാണു വടക്കന്‍ തീരത്തു കണ്ടെത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ ബാലബലിയുടെ അവശിഷ്ടങ്ങളാണു കണ്ടെത്തിയിരിക്കുന്നതെന്നു ഗവേഷകര്‍ അറിയിച്ചു.

എല്‍ നിനോ പോലുള്ള പ്രതിഭാസത്തെ പ്രീതിപ്പെടുത്താനാണു കുഞ്ഞുങ്ങളെ ബലി അര്‍പ്പിച്ചതെന്നാണു നിഗമനം. നാലു മുതല്‍ 14 വയസ് വരെയുള്ള കുട്ടികളെയാണു കടലിന് അഭിമുഖമായി ബലി നല്‍കിയിരിക്കുന്നത്. ചില അവശിഷ്ടങ്ങളില്‍ ഇപ്പോഴും രോമങ്ങളും തൊലിയുമുണ്ട്. മഴയുള്ള സമയത്താണു ബലി നടന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ ഹ്യുവാന്‍ചാകോ മേഖലയില്‍ ഗവേഷകര്‍ ഖനനം നടത്തുകയാണ്. 

കൂടുതല്‍ കുട്ടികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണു ഗവേഷകര്‍ പറയുന്നത്. 2018 ജൂണില്‍ സമീപപ്രദേശത്തു നടത്തിയ ഖനനത്തില്‍ 56 അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിരുന്നു. പെറു തീരം മുതല്‍ ഇക്വഡോര്‍ വരെ പരന്നുകിടന്നിരുന്ന ചിമു സംസ്‌കാരം 1475-ല്‍ ഇന്‍കാ സാമ്രാജ്യത്തിന്റെ വരവോടെ അപ്രത്യക്ഷമാകുകയായിരുന്നു.

എന്താണ് എല്‍ നിനോ?

മൂന്നു മുതല്‍ ഏഴുവര്‍ഷം വരെ നീളുന്ന ഇടവേളകളില്‍ ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാപ്രദേശത്താണ് എല്‍ നിനോ രൂപപ്പെടുക. യൂറോപ്പ് ഭൂഖണ്ഡത്തോളം വലിപ്പമുള്ള പസഫിക് സമുദ്രഭാഗത്തുണ്ടാകുന്ന എല്‍നിനോ പ്രതിഭാസത്തിന് ആഗോള കാലാവസ്ഥയെ ആകെ തകിടം മറിക്കാനാകും. സാധാരണനിലയില്‍ ഭൂമിയുടെ ഭ്രമണത്തിന്റെ ഫലമായി കിഴക്കു നിന്നും പടിഞ്ഞാറേക്കാണ് കാറ്റു വീശുക. എന്നാല്‍ എല്‍ നിനോ കാലത്ത് കിഴക്കുനിന്ന് പടിഞ്ഞാറോട്ട് വീശുന്ന വാണിജ്യവാതങ്ങള്‍ ദുര്‍ബലമാകും.

English Summary: Remains Of 227 Sacrificed Children Found In Peru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com