ADVERTISEMENT

തിരുവനന്തപുരം∙  മോദി അനുകൂല പ്രസ്താവനയില്‍ ശശി തരൂരിനെതിരെ നടപടിയില്ല. തരൂരിന്റെ വിശദീകരണം തൃപ്തികരമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വിവാദം അവസാനിച്ചെന്നും ആരും പരസ്യപ്രതികരണം നടത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ മോദിയെ ന്യായീകരിച്ചിട്ടില്ലെന്ന് നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടുള്ള മറുപടിയാണ് തരൂര്‍ കെപിസിസിക്ക് നൽകിയത്. മോദി സര്‍ക്കാരിനെ ലോക്സഭയില്‍ താന്‍ എതിര്‍ത്തതിന്റെ പത്തുശതമാനം പോലും മറ്റ് കോണ്‍ഗ്രസ് എംപിമാര്‍ എതിര്‍ത്തിട്ടില്ലെന്ന് കെ. മുരളീധരനെ പരോക്ഷമായി വിമര്‍ശിച്ച് തരൂര്‍ പറഞ്ഞിരുന്നു.

കെപിസിസി തനിക്കയച്ച കാരണം കാണിക്കല്‍ നോട്ടീസിലെ വിവരങ്ങള്‍ ചോര്‍ന്നതില്‍ തരൂര്‍ പരസ്യമായി അതൃപ്തിയും പ്രകടിപ്പിച്ചിരുന്നു. മോദി അനുകൂല പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷനേതാവടക്കം പ്രമുഖ നേതാക്കൾ തരൂരിനെതിരെ രംഗത്തെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com