ADVERTISEMENT

തിരുവനന്തപുരം ∙ 2230 താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്നുള്ള പ്രതിസന്ധി മൂലം കെഎസ്ആർടിസിയിൽ ശനിയാഴ്ച സംസ്ഥാനമാകെ 307 സർവീസുകൾ മുടങ്ങി. തിരുവനന്തപുരം സോണിലാണ് ഏറ്റവും കൂടുതൽ സർവീസുകൾ റദ്ദാക്കിയത്. 153 എണ്ണം. എറണാകുളം സോണിൽ 120 സർവീസും കോഴിക്കോട് സോണിൽ 34 സർവീസും റദ്ദാക്കിയെന്നാണ് അധികൃതർ പറയുന്നത്.

എന്നാൽ ഇതിൽ കൂടുതൽ സർവീസുകൾ റദ്ദാക്കപ്പെട്ടതായി സൂചനയുണ്ട്. കെഎസ്ആർടിസിയിൽ നിന്നു വിരമിച്ച ഡ്രൈവർമാരെ താൽക്കാലികമായി ജോലിക്കു നിയോഗിച്ചു പ്രതിസന്ധി മറിടകടക്കാനാണു ശ്രമം.

അതേസമയം, ബസിന്റെയും ജീവനക്കാരുടെയും അനുപാതം മറ്റു സംസ്ഥാനങ്ങളിലെ ട്രാൻസ്‌പോർട്ട് കോർപറേഷനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ താരതമ്യേന കൂടുതലാണെന്നും അതിനാൽ സ്ഥിര നിയമനങ്ങൾ നടത്തുന്നതിനായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും കെഎസ്ആർടിസി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com